Latest News

കുട്ടികള്‍ നന്മയുടെ നിറം മനസ്സില്‍ ചാലിക്കണം-എന്‍.എ.നെല്ലിക്കുന്ന്

കാസര്‍കോട്:[www.malabarflash.com] ഗാന്ധിജിയിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി “അനാഥരില്ലാത്ത ഭാരതം” സൃഷ്ടിക്കാമെന്ന ആശയത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ശിശുദിന ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

കേരള സര്‍വ്വകലാശാല, മഹാത്മാഗാന്ധി സര്‍വ്വകലാശാല എന്നിവയുടെ സഹകരണത്തോടെ കൊട്ടാരക്കരയിലെ “ആശ്രയ” എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. ജില്ലയിലെ വിവിധ എല്‍.കെ.ജി, യു.കെ.ജി, എല്‍.പി. സ്‌ക്കൂളുകളില്‍ നിന്നായി 150-ഓളം കുട്ടികള്‍ പങ്കെടുത്തു. 

പരിപാടിയുടെ ഉദ്ഘാടനം കാസര്‍കോട് ഗവ: ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ എന്‍.എ.നെല്ലിക്കുന്ന്-എം.എല്‍.എ. നിര്‍വ്വഹിച്ചു. ഗാന്ധിജിയെ കടലാസിലേക്ക് പകര്‍ത്തുന്ന കുട്ടികള്‍ ഗാന്ധിജി പകര്‍ന്ന നന്മയുടെ നിറം മനസ്സില്‍ ചാലിക്കാനും ജീവിതത്തില്‍ പകര്‍ത്താനും ശ്രമിക്കണമെന്ന് എം.എല്‍.എ ഉപദേശിച്ചു.

ക്യാപ്റ്റന്‍ കെ.എം.കെ.നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. എ.എസ്. മുഹമ്മദ്കുഞ്ഞി, എം.ബി.അനിതാഭായി, ബി.എം.ഹമീദ്, കെ.കെ.വിജയന്‍, എന്നിവര്‍ പ്രസംഗിച്ചു.

ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. ഈ കുട്ടികള്‍ക്ക് 28-ാം തീയ്യതി കൊട്ടാരക്കരയില്‍ നടക്കുന്ന സംസ്ഥാന തല ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.