മലപ്പുറം:[www.malabarflash.com] പുതിയ രാഷ്ട്രീയ സാഹചര്യവും ഭൂരിപക്ഷ വര്‍ഗീയത ഉയര്‍ത്തുന്ന ഭീഷണിയും വരച്ചുകാട്ടുന്നതിനും യു.ഡി.എഫിന്റെ നന്മയുടെ രാഷ്ട്രീയം ജനങ്ങളിലെത്തിക്കുന്നതിനും മുസ്ലിംലീഗ് രാഷ്ട്രീയ വിശദീകരണ ജാഥ നടത്തും. കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ നടക്കുന്ന ജാഥ മുസ്ലിംലീഗ് നിയമസഭാ പാര്‍ട്ടി ലീഡര്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയാണ് നയിക്കുക.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെയും നിയമസഭാ പാര്‍ട്ടി അംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം. ജാഥയുടെ തീയതിയടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ നേതൃത്വത്തിലുള്ള സബ്കമ്മിറ്റി രൂപീകരിച്ചു.
ഈ കമ്മിറ്റി ചെവ്വാഴ്ച തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് ജാഥ സംബന്ധിച്ച തീരുമാനങ്ങള്‍ കൈകൊള്ളും. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും ആസന്നമായ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.
മുസ്ലിംലീഗ് എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും രാഷ്ട്രീയത്തിന് പ്രസക്തി വര്‍ധിച്ച സാഹചര്യത്തില്‍ ജാഥ ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്നും കേരള രാഷ്ട്രീയത്തില്‍ സുപ്രധാന ചലനങ്ങള്‍ക്ക് ജാഥവഴിവെക്കുമെന്നും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ് എന്നിവര്‍ പറഞ്ഞു. യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇവര്‍. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം ന്യൂനപക്ഷ വര്‍ഗീയത തലപൊക്കിയപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്ത മുസ്‌ലിംലീഗ് ഭൂരിപക്ഷ വര്‍ഗീയതയെയും അതേ നാണയത്തില്‍ തന്നെ എതിര്‍ക്കും.
വര്‍ഗീയതക്കെതിരെ പുരോഗമന ആശയങ്ങള്‍ കൊണ്ടുവന്നവരെന്ന് അവകാശപ്പെടുന്നവര്‍ ഇത്തരക്കാരെ തെരഞ്ഞെടുപ്പില്‍ കൂടെക്കൂട്ടുന്ന കാഴ്ചയാണ് നാം കണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്വീകരിച്ച നിലപാടുകള്‍ ഇവരുടെ കാപട്യത്തിന്റെ തെളിവാണ്. വിഘടനവാദ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്. ഇത് മറന്നുകൊണ്ടാണ് സി.പി.എം ഇവരോട് കൂട്ടുകൂടിയത്.
വികസന രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും നേരിടാന്‍ രാഷ്ട്രീയ ആയുധമില്ലാതെ ഇരുട്ടില്‍ തപ്പുന്ന ഇടതുപക്ഷം ഒടുവില്‍ ക്രിമനലുകളുടെ സഹായം തേടുന്ന ദയനീയ കാഴ്ചയാണ് പ്രബുദ്ധ കേരളം കണ്ടത്. ഇത് ആരോപണമുന്നയിച്ചവരുടെയും ഇതിനെ പിന്തുണക്കുന്നവരുടെയും വിശ്വാസ്യത തകര്‍ക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
വികസനവും ജനക്ഷേമവും മുന്‍നിര്‍ത്തി മാത്രം ഭരണം നടത്തുന്ന സര്‍ക്കാറിന് ഒരു പോറല്‍പോലും ഉണ്ടാക്കാന്‍ ഇത്തരം ആരോപണങ്ങള്‍കൊണ്ടാവില്ല.
ഭൂരിപക്ഷ വര്‍ഗീയതയുടെ ചൂട്ടുപിടിച്ച് കേരളത്തില്‍ ആരും ജാഥ നടത്തിയിട്ട് കാര്യമില്ല. വിഘടനവാദ ശ്രമങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിയ ചരിത്രമാണ് കേരളത്തിനുള്ളത്. കെ.എം മാണി മന്ത്രി സ്ഥാനം രാജിവെച്ചത് അദ്ദേഹം ധാര്‍മികമായി എടുത്ത തീരുമാനമാണ്. ഒരു കാര്യം എല്ലാവരും ആവര്‍ത്തിച്ചാല്‍ അത് സത്യമാകണമെന്നില്ല. ധാര്‍മികമായെടുത്ത തീരുമാനത്തെ കുറ്റസമ്മതമായി ആരും ചിത്രീകരിക്കേണ്ടതില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഘടകകക്ഷികളുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ എല്ലാം പരിഹരിച്ചുവരികയാണെന്നും ഇതൊന്നും യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഭാരവാഹികളായ പി.കെ.കെ ബാവ, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, സി.ടി അഹമ്മദലി, എം.ഐ തങ്ങള്‍, കെ.കുട്ടി അഹമ്മദ് കുട്ടി, പി.എച്ച് അബ്ദുസലാം ഹാജി, എം.സി മായിന്‍ ഹാജി, പി.വി അബ്ദുല്‍ വഹാബ് എം.പി, അഡ്വ.പി.എം.എ സലാം, ടി.പി.എം സാഹിര്‍, ടി.എം സലീം, കെ.എസ് ഹംസ മന്ത്രിമാരായ ഡോ.എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ്, വി.കെ ഇബ്രാഹിം കുഞ്ഞ്, മഞ്ഞളാംകുഴി അലി തുടങ്ങിയവരും എം.എല്‍.എമാരും പങ്കെടുത്തു

No comments:
Post a Comment