മാനന്തവാടി:[www.malabarflash.com] കാട്ടിക്കുളം വയല്‍ക്കരയില്‍ ഞായറാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷകളും ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കണിയാരം കളത്തില്‍ ഉത്തമന്റെയും ശ്രീജയുടെയും മകള്‍ രമ്യ (21), കാട്ടിക്കുളം പുഴവയല്‍ കോളനിയിലെ മേരി (50) എന്നിവരാണ് മരിച്ചത്. രമ്യയുടെ ഭര്‍ത്താവ് പിലാക്കാവ് പുത്തന്‍വീട്ടില്‍ ശ്രീനാഥ് (29), രമ്യയുടെ സഹോദരന്‍ ശ്രീജിത് (18) മേരിയുടെ മകന്‍ സതീഷ് (35), കല്പറ്റ വെങ്ങപ്പള്ളി മുളക്കാട്ടു പറമ്പില്‍ സനില്‍കുമാര്‍ (30) ഭാര്യ സുനിത (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാത്രി ഏഴു മണിയോടെ കാട്ടിക്കുളം വയല്‍ക്കരയിലായിരുന്നു അപകടം. മാനന്തവാടിയില്‍ നിന്നും കാട്ടിക്കുളം ഭാഗത്തേക്കു പോവുകയായിരുന്ന ഓട്ടോറിക്ഷകളും എതിരെ വന്ന ജീപ്പുമാണ് കൂട്ടിയിടിച്ചത്.
പുഴവയല്‍ കോളനിയിലെ സത്യന്റെ ഭാര്യയാണ് മരിച്ച മേരി. സന്ദീപ്, മണി, സന്ധ്യ എന്നിവരാണ് മറ്റു മക്കള്‍.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment