കൊച്ചി:[www.malabarflash.com] നിരവധി മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി നിമിഷ സുരേഷ് വിവാഹിതയായി. വടകര സ്വദേശി ജിജീഷ് ജനാര്‍ദ്ദനനാണ് വരന്‍. ഗുരുവായൂരില്‍വെച്ചു നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു.
കൊച്ചി സ്വദേശിയായ നിമിഷ മോഡലിംഗ് രംഗത്ത് നിന്നാണ് സിനിമയില്‍ എത്തുന്നത്. കമല്‍ സംവിധാനം ചെയ്ത പച്ചക്കുതിര എന്ന ചിത്രത്തില്‍ ഗോപികയുടെ അനിയത്തിയായാണ് നിമിഷയുടെ അരങ്ങേറ്റം. തുടര്‍ന്ന് മായാവി, പായുംപുലി, ഡോക്ടര്‍ ലവ്, മേക്കപ്പ് മാന്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, ഫ്രൈഡേ, ഇത് നമ്മുടെ കഥ, ഓര്‍ഡിനറി, ഓം ശാന്തി ഓശാന തുടങ്ങി നിരവധി ചിത്രങ്ങളില്‍ നിമിഷ അഭിനയിച്ചിട്ടുണ്ട്. നിനെയ്ത്തത് യാരോ എന്ന തമിഴ് ചിത്രത്തില്‍ നിമിഷയായിരുന്നു നായിക.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment