ആലുവ:[www.malabarflash.com] പതിനാലുകാരിയായ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസില്‍ പ്രതിയായ വൈദികന്‍ അറസ്റ്റില്‍. എറണാകുളം പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ്ദ്മാതാ പള്ളി വികാരി ഫാ. എഡ്‌വിന്‍ ഫിഗറസിനെ (41) ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ആറുമാസമായി ഒളിവിലായിരുന്നു. പുത്തന്‍വേലിക്കര കുരിശിങ്കല്‍ പള്ളി വികാരിയായിരിക്കെയാണ് പീഡനം നടന്നത്. ജനുവരി മുതല്‍ മാര്‍ച്ചു വരെ 14 വയസുകാരിയെ പള്ളിമേടയോടു ചേര്‍ന്നുള്ള വികാരിയുടെ മുറിയില്‍വച്ചു ലൈംഗികമായി ഉപദ്രവിച്ചെന്നാണു കേസ്. ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പള്ളിമേടയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ അമ്മ പുത്തന്‍വേലിക്കര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
പള്ളിയില്‍ കുര്‍ബാനക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി പോയിരുന്ന പെണ്‍കുട്ടിയെ പള്ളിവികാരി അടുപ്പം നടിച്ച് മേടയിലേക്ക് വിളിക്കുകയായിരുന്നു. അവിടെവെച്ച് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
പുറത്തുപറഞ്ഞാല്‍ കുടുംബത്തെ സഹിതം ഇല്ലാതാക്കിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയത്രെ. ജനുവരിയില്‍ തുടങ്ങിയ പീഡനം മാര്‍ച്ച് 28 വരെ തുടര്‍ന്നതായി പരാതിയില്‍ പറയുന്നു. ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടി വീട്ടില്‍ പറയുകയായിരുന്നു.
പ്രമുഖ ധ്യാനഗുരുവും പ്രഭാഷകനും ഗായകനും എഴുത്തുകാരനുമാണ് ഫാ.എഡ്‌വിന്‍ സിഗ്രേസ്. നിരവധി ഭക്തിഗാന സിഡികളും അച്ചന്റേതായുണ്ട്. വിദേശങ്ങളിലുള്‍പ്പടെ ധ്യാനത്തിന് പോകുന്ന ഫാ.എഡ്‌വിന് വിപുലമായ ആരാധകവൃന്ദവുമുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment