കൊച്ചി:[www.malabarflash.com] ക്ഷേത്രസ്വത്ത് പരാമര്‍ശത്തില്‍ വി.ഡി സതീശനെതിരെ വെല്ലുവിളിനടത്തിയ ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ ‘പ്ലിങ്’. വെല്ലുവിളി ഏറ്റെടുത്ത വിഡി സതീശന്‍ സി.ഡി ഹാജരാക്കി വെല്ലുവിളിയില്‍ വിജയിച്ചതോടെയാണ് ശശികല ടീച്ചര്‍ ‘പ്ലിങ്’ എന്ന അവസ്ഥയിലായത്.
ക്ഷേത്ര സ്വത്ത് സര്‍ക്കാരിലേക്ക് പോകുന്നുവെന്ന് താന്‍ പറഞ്ഞതായി പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ പറഞ്ഞു. ക്ഷേത്ര സ്വത്ത് നേരിട്ട് സര്‍ക്കാരിലേക്ക് പോകുന്നുവെന്ന് താന്‍ പറഞ്ഞതായി തെളിയിക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്‌സ് അവറില്‍ ശശികല ടീച്ചര്‍ വി.ഡി സതീശന്‍ എംഎല്‍എയെ വെല്ലുവിളിച്ചു.
ഇരുപത്തിനാലുമണിക്കുറിനുള്ളില്‍ ഇത് തെളിയിക്കണമെന്നാണ് ശശികല ടീച്ചര്‍ ആവശ്യപ്പെട്ടത്. അതുസരിച്ച് ഇരുപത്തിനാല് മണിക്കൂര്‍ തികയുന്നതിന് മുമ്പു തന്നെ പ്രസംഗത്തിന്റെ സി.ഡി ചാനലിലൂടെ വി.ഡി സതീശന്‍ പുറത്തുവിട്ടു. ക്ഷേത്ര സ്വത്ത് നേരിട്ട് സര്‍ക്കാരിലേക്ക് പോകുന്നുവെന്നും ഹിന്ദുവിനെ പിഴിഞ്ഞ് എടുക്കുകയാണെന്നും വിശദീകരിക്കുന്ന ശശികലയുടെ പ്രസംഗമാണ് സതീശന്‍ പുറത്ത് വിട്ടത്.
കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍പ്പെട്ട് മരിച്ച നൗഷാദുമായി ബന്ധപ്പെട്ട താന്‍ നടത്തിയ വിവാദ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു. തന്റെ പരാമര്‍ശം വളച്ചൊടിച്ചത് ഒരു മാധ്യമത്തിന്റെ മാത്രം അജണ്ടയാണ്.
കാരണം അന്ന് പരാമര്‍ശം നടന്ന അവസരത്തില്‍ അവിടെ ഒരേയൊരു പത്രത്തിന്റെ പ്രതിനിധി മാത്രമേ വന്നിരുന്നുവുള്ളൂ. ആ മാധ്യമപ്രതിനിധിയുടെ കുതന്ത്രത്തിന്റെ ഭാഗമായാണ് അത്തരത്തിലൊരു വാര്‍ത്തയെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment