Latest News

കബീര്‍ സഖാഫി കുടുംബ സഹായ സമിതി രൂപീകരിച്ചു

ദമ്മാം[www.malabarflash.com]: ദമ്മാമില്‍ നിന്ന് ഉംറ തീര്‍ത്ഥാടനത്തിന് പുറപ്പെട്ട സംഘം സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍ പെട്ടു മരണമടഞ്ഞ പാലക്കാട് ജില്ലയിലെ പട്ടാമ്പി-പള്ളിപ്പുറം ചെമ്പുലങ്ങാട് സ്വദേശിയും ആര്‍.എസ്.സി സൗദി നാഷനല്‍ പ്രവര്‍ത്തക സമിതി അംഗവുമായ ഇയ്യംമടക്കല്‍ കബീര്‍ സഖാഫി(35)ക്ക് വേണ്ടി കുടുംബ സഹായ സമിതി നിലവില്‍ വന്നു.

ഐ.സി.എഫ്, ആര്‍.എസ്.സി ദമ്മാം സെന്‍ട്രല്‍ സോണ്‍ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ രൂപീകരിച്ച സമിതിയില്‍ അബ്ദുല്‍റഹ്മാന്‍ സഖാഫി നെടിയനാട്(0549205051) ചെയര്‍മാനും ലുഖ്മാന്‍ വിളത്തൂര്‍(0535793100) കണ്‍വീനറും അഷ്‌റഫ് പട്ടുവം (0503895387) ട്രഷററുമാണ്.അബ്ദുല്‍ ലത്വീഫ് അഹ്‌സനി, അബ്ദുല്‍ബാരി നദ്‌വി, സലീം പാലച്ചിറ, നിസാര്‍ കാട്ടില്‍, അന്‍വര്‍ കളറോട്, സലീം ഓലപ്പീടിക, ശരീഫ് സഖാഫി, ശഫീഖ് ജൗഹരി, അബ്ദുസ്സലാം നല്ലൂര്‍ എന്നിവര്‍ അംഗങ്ങളുമാണ്.

ഭാര്യയും അഞ്ചു മക്കളുമടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ദൈനംദിന ചെലവുകള്‍ക്കും വിദ്യാഭ്യാസത്തിനും ഉതകുന്ന രീതിയില്‍ സ്ഥായിയായ വരുമാനം പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ ഉദാരമതികളുടെയും സ്‌നേഹജനങ്ങളുടെയും സഹായം പ്രതീക്ഷിക്കുന്നു.

പാലക്കാട് ജില്ലയിലെ ഇസ്‌ലാമിക പൊതു പ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യവും നേതൃപരമായ പങ്കുവഹിച്ച ആളുമാണ് കബീര്‍ സഖാഫി. 2009ല്‍ പ്രവാസിയായി ദമ്മാമിലേക്ക് പുറപ്പെടുമ്പോള്‍ എസ്.എസ്.എഫ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്നു എസ്.എസ്.എഫ് പട്ടാമ്പി ഡിവിഷന്‍ പ്രസിഡന്റായും ചെമ്പുലങ്ങാട് മഹല്ല് ജുമുഅത്ത് പള്ളി ജനറല്‍ സെക്രട്ടറി ആയും സിറാജുല്‍ ഇസ്‌ലാം മദ്‌റസ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

പ്രവാസ ലോകത്തും ചുരുങ്ങിയ കാലയളവില്‍ ഏവരുടെയും മനസ്സിനെ കീഴടക്കുന്ന രീതിയില്‍ ചടുലമായ സാമൂഹ്യ ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്. ദമ്മാം സോണ്‍ പ്രസിഡന്റായും തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. മരണപ്പെടുമ്പോള്‍ സൗദി നാഷനല്‍ ട്രൈനിംഗ് സമിതി അംഗമായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.
സമിതിയുമായി ബന്ധപ്പെടേണ്ട നമ്പറുകള്‍ മൊയ്തു മുസ്‌ലിയാര്‍ ആറുവാള്‍ (0546703974), മൊയ്തീന്‍കുട്ടി കാരാകര്‍ശ്ശി (0502226549), ശഫീഖ് ജൗഹരി (0565711786). കബീര്‍ 

സഖാഫിയുടെയും കൂടെ അപകടത്തില്‍ മരിച്ച സൈദലവി എന്ന കുഞ്ഞാന്റെയും ഭൗതികശരീരം അല്‍ ഹസ്സ ഉയൂന്‍ സിറ്റി ഹൊസ്പിറ്റലില്‍ ആണ്. രണ്ടു പേരുടെയും രേഖകള്‍ ശരിയാക്കുന്നതിന്റെയും നാട്ടിലേക്ക് കൊണ്ടു പോകുന്നതിന്റെയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി അതിന് നേതൃത്വം നല്‍കുന്ന ആര്‍.എസ്.സി, ഐ.സി.എഫ് പ്രവര്‍ത്തകര്‍ അറിയിച്ചു. 

ബസ് ഡ്രൈവര്‍ ശൗകത്ത് മംഗലാപുരത്തിന്റെ ഭൗതികശരീരം റിയാദ് ശുമൈസി ഹോസ്പിറ്റലില്‍ ആണ്. 

മരിച്ചവര്‍ക്കും അപകടത്തില്‍ പെട്ടവര്‍ക്കും വേണ്ടിയുള്ള സഹായ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ഉംറ ഗ്രൂപ്പ് നജ്മയുടെയും ഐ.സി.എഫ് , ആര്‍.എസ്.സി സംഘകുടുംബങ്ങളുടെയും നേതൃത്വത്തില്‍ നടന്നു വരുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.