മൈസൂരു:[www.malabarflash.com] മൈസൂരു നഗരത്തിന്റെ പ്രാന്തപ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യകേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നാല് മലയാളികളടക്കം അഞ്ചുപേരെ അറസ്റ്റുചെയ്തു.
പെണ്‍വാണിഭത്തിനായി ഇവെടെയെത്തിച്ച ആറ് യുവതികളെയും രക്ഷപ്പെടുത്തി. ഉത്തര മൈസൂരുവില്‍ പ്രവര്‍ത്തിക്കുന്ന 'ആരാധന' എന്ന റിസോര്‍ട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. റിസോര്‍ട്ട് മാനേജര്‍ കോഴിക്കോട് സ്വദേശി സുനില്‍(35), മലപ്പുറം, കോഴിക്കോട് സ്വദേശികളായ ലത്തീഫ്, സുലൈമാന്‍, ബഷീര്‍, മൈസൂരു സ്വദേശി രാംകുമാര്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്.
മൈസൂരുവിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പേരിലുള്ള റിസോര്‍ട്ട് മലയാളിയായ ബിജു എന്നയാളാണ് നടത്തുന്നത്. പ്രദേശവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായവരില്‍നിന്ന് ഒന്‍പത് സെല്‍ഫോണുകളും പതിനായിരം രൂപയും രണ്ട് ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.
പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് അഞ്ചുവര്‍ഷംമുമ്പ് ഇതേ റിസോര്‍ട്ട് പോലീസ് റെയ്ഡ് ചെയ്ത് മലയാളികളടക്കമുള്ളവരെ പിടികൂടിയിരുന്നു.
എന്നാല്‍, പോലീസ് ശ്രദ്ധിക്കാതായതോടെ കുറച്ചുനാള്‍ മുമ്പ് അനാശാസ്യ പ്രവര്‍ത്തനം പുനരാരംഭിക്കുകയായിരുന്നു. നടത്തിപ്പുകാരനായ ബിജുവാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഒളിവില്‍ കഴിയുന്ന ഇയാളെ പിടികൂടാന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി കേരള പോലീസിന്റെ സഹായവും തേടുമെന്ന് മൈസൂരു പോലീസ് അറിയിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment