Latest News

അനുമോദന ചടങ്ങില്‍ ചെന്നെയിലേക്ക് സഹായ പ്രവാഹം

കാഞ്ഞങ്ങാട്:[www.malabarflash.com] സംസ്ഥാന, ജില്ലാ, ഉപജില്ലാ ശാസ്ത്രോല്‍സവത്തിലും സബ്ജില്ലാതല കലോല്‍സവത്തിലും ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാലയ പ്രതിഭകള്‍ക്ക് സ്കൂള്‍ വികസന സമിതി ഒരുക്കിയ അനുമോദന ചടങ്ങ് ദുരിതമനുഭവിക്കുന്ന തമിഴ് ജനതയ്ക്ക് സാന്ത്വനമായി.

വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക സ്കൂള്‍ പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ നഗരസഭ കൗണ്‍സിലര്‍ സി.കെ.വല്‍സലന് കൈമാറി. 

നഗരസഭ സാരഥികള്‍ക്ക് ഒരുക്കിയ സ്വീകരണ ചടങ്ങ് ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. കെ.അമ്പാടി അദ്ധ്യക്ഷത വഹിച്ചു. 

വിഷുവിന് വിഷമില്ലാത്ത വിഷുക്കണി പദ്ധതിയുടെ ഉദ്ഘാടനം പി.രാജന്‍ നിര്‍വ്വഹിച്ചു. വിവിധ മേളകളില്‍ വിജയികള്‍ക്കുള്ള ഉപഹാരവിതരണവും നടന്നു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മഹമൂദ് മുറിയനാവി, എം.പി.ജാഫര്‍, സി.കെ.വല്‍സലന്‍ എന്നിവരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. സ്കൂള്‍ പിടിഎ വിദ്യാലയത്തിന് വാങ്ങിച്ച സൗണ്ട് സിസ്റ്റത്തിന്‍റെ സമര്‍പ്പണം ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ അഡ്മിനിസ്ടേറ്റീവ് അസിസ്റ്റന്‍റ് പി.കെ.രഘുനാഥ് നിര്‍വ്വഹിച്ചു. 

കെ.കെ.വല്‍സലന്‍, പി.പി.രാജു, ബി.കെ.യൂസഫ്ഹാജി, രജനി രാജന്‍, എം.കെ.മുനീര്‍, ടി.വി.രാജേഷ്, എസ്.സി.റഹ്മത്ത്, കെ.ശോഭ, ടി.ഖാലിദ്, കെ.വി.സൈജു എന്നിവര്‍ സംസാരിച്ചു.







Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.