Latest News

സീരിയല്‍ ക്ലിക്ക് ആയതോടെ കറുത്തമുത്ത് വെളുത്തപെയിന്റടിച്ച് ഇറങ്ങി; ബാലചന്ദ്രന്‍

നിറം കറുപ്പായതിന്റെ പേരിലാണ് കറുത്ത മുത്തിലെ കറുത്ത പെണ്‍കുട്ടിയാവാന്‍ പ്രേമി വിശ്വനാഥിനെ തേടിയെത്തിയതെന്ന് കിഷോര്‍ സത്യ (ഡോ. ബാലചന്ദ്രന്‍). എന്നാല്‍ സ്വന്തം നിറത്തില്‍ അഭിമാനിക്കുന്നതിനു പകരം, കറുപ്പ് നിറം തന്നതില്‍ ദൈവത്തിനു നന്ദി പറയുന്നതിനു പകരം സീരിയല്‍ ക്ലിക്കായതോടെ ദേഹമാസകലം വെളുത്ത പെയിന്റടിച്ച് ഇറങ്ങുകയായിരുന്നു അവരെന്ന് ബാലചന്ദ്രന്‍ ഒരു അഭിമുഖത്തില്‍ ആരോപിച്ചു.[www.malabarflash.com]

ഫോട്ടോഷോപ്പില്‍ വെളുപ്പിച്ചെടുത്ത ഫോട്ടോകള്‍ നിരന്തരം ഫേസ്ബുക്കിലിടുകയായിരുന്നു പ്രേമി. ഇതേതുടര്‍ന്ന് വെളുത്ത പെണ്ണിന് കറുത്ത പെയിന്റടിച്ച് ജനത്തെ വഞ്ചിക്കുന്നുവെന്ന് പറഞ്ഞ് ആയിരക്കണക്കിന് പേര്‍ എന്റെയും പ്രവീണിന്റെയും ഫേസ്ബുക്ക് പേജില്‍ തെറിയഭിഷേകം തന്നെ നടത്തി.

സഹികെട്ടിട്ടാണ് ഒറിജനല്‍ ഫോട്ടോ തന്നെ എഫ്ബിയില്‍ ഇടണം എന്ന് ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടത്. അപ്പോള്‍ ഫോട്ടോഷോപ്പ് ഒക്കെ പിന്നെ എന്തിനാ ചേട്ടാ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.

കറുപ്പുനിറത്തിനെതിരേയുള്ള വിവേചനത്തിനെതിരേ ശക്തമായി പ്രതികരിക്കുന്ന പ്രമേയമാണ് കറുത്ത മുത്ത്. അതിലെ നായികയായ കറുത്ത പെണ്‍കുട്ടി തന്നെ സ്വന്തം നിറത്തില്‍ ലജ്ജിച്ച് വെള്ള പെയിന്റടിച്ച് നടക്കുന്നു. ആരാധകരെ വിഡ്ഢിയാക്കുന്നതുകൊണ്ട് എന്തു നേട്ടമാണ് ഈ പെണ്‍കുട്ടിക്കു കിട്ടുന്നത്?

ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ കറുത്ത മുത്തിന്റെ നിറം കറുപ്പു തന്നെ എന്നു ഞാന്‍ പറഞ്ഞിരുന്നു. വെളുത്ത പെണ്‍കുട്ടിയെ കറുപ്പിച്ച് കാണിക്കുകയല്ല എന്ന് തെളിയിക്കേണ്ടത് അവരെ ഈ കഥാപാത്രത്തിന് സെലക്ട് ചെയ്ത വ്യക്തികളില്‍ ഒരാള്‍ എന്ന നിലയില്‍ ബാധ്യസ്ഥനായതിനാലാണ് അങ്ങനെ പറഞ്ഞത്. അതില്‍ പിന്നെ ലൊക്കേഷനില്‍ മാറിയിരുന്നു ഈ പെണ്‍കുട്ടി അവരെപ്പറ്റി ഞാനെന്തോ മോശം പറഞ്ഞു എന്നരീതിയില്‍ കുറ്റപ്പെടുത്തി സംസാരിക്കുന്നതു കേള്‍ക്കാം. ഇപ്പോഴും പ്രേമി വെളുത്ത പെയിന്റടിച്ചാണ് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത്.

അവര്‍ എങ്ങനെ നടന്നാലും എനിക്ക് വിഷയമല്ല. കറുത്ത മുത്തിന്റെ ഷൂട്ടിംഗ് വേളയില്‍ ഒരിക്കല്‍പോലും പ്രേമിയുമായി എനിക്ക് സൗഹൃദം ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ അവര്‍ എന്നെപ്പറ്റി എന്തു പറയുന്നു എന്നതും എന്റെ വിഷയമല്ല. കറുത്ത മുത്തിലെ ബാലചന്ദ്രനെ ഓരോ നിമിഷവും ആസ്വദിച്ചാണ് ചെയ്യുന്നതെന്ന് കിഷോര്‍ സത്യ പറഞ്ഞു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.