Latest News

വികസനരംഗത്ത് യു.എ.ഇ ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃക: കാന്തപുരം

കോഴിക്കോട്:[www.malabarflash.com] സാമൂഹ്യക്ഷേമത്തിലൂന്നിയ വികസനരംഗത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് യു.എ.ഇ മികച്ച മാതൃകയാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. യു.എ.ഇയുടെ നാല്‍പത്തിനാലാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മര്‍കസില്‍ നടന്ന ഐക്യദാര്‍ഢ്യ, പ്രാര്‍ത്ഥനാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭീകര, വിഘടനവാദങ്ങളെ നേരിടുന്നതിലും തദ്ദേശീയര്‍ക്കും വിദേശികള്‍ക്കും സുരക്ഷ ഉറപ്പ് വരുത്തുന്നതിലും യു.എ.ഇ ഭരണാധികാരിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള പതിറ്റാണ്ടുകളായുള്ള സൗഹൃദം ഇരുരാജ്യങ്ങളുടെയും വാണിജ്യവും തൊഴില്‍പരവുമായ മുന്നേറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.
യു.എ.ഇ ഭരണാധികാരികളുടെ നേതൃത്വത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള വ്യത്യസ്ത രാഷ്ട്രങ്ങളില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജീവകാരുണ്യ, ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആഗോള സമാധാനം പുന:സ്ഥാപിക്കാന്‍ പര്യാപ്തമാണെന്ന് ആമുഖപ്രഭാഷണം നടത്തിയ മര്‍കസ് വൈസ്ചാന്‍സിലര്‍ ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പറഞ്ഞു. യു.എ.ഇ ഭരണാധികാരികളുടെ ആയുരാരോഗ്യത്തിനും അറബ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഐക്യത്തിനുമായി പ്രത്യേക പ്രാര്‍ത്ഥന നടന്നു. 
ചടങ്ങില്‍ കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍, വി.പി.എം വില്യാപള്ളി, കട്ടിപ്പാറ കെ.കെ അ്ഹ്മദ് കുട്ടി മുസ്ലിയാര്‍, ഹസ്രത്ത് മുഖ്താര്‍ ബാഖവി, ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി, ചിയ്യൂര്‍ മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.