Latest News

ആം ആദ്മി പാര്‍ട്ടി നേതാവിന്റെ വീട് കത്തിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവായ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അറസ്റ്റില്‍

ഉദുമ[www.malabarflash.com]: ഉദുമ ഗ്രമ പഞ്ചായത്തിലേക്ക് വെടിക്കുന്ന് വാര്‍ഡില്‍ നിന്നും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇബ്രാഹിമിന്റെ വീട് കത്തിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ ബ്ലോക്ക് പഞ്ചായത്ത് മെമ്പറെ ബേക്കല്‍ എസ് ഐ ആദംഖാന്‍ അറസ്റ്റുചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ മാങ്ങാടിനെയാണ് (36) അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാത്രി ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് വസതിയില്‍ ഹാജരാക്കിയ അന്‍വറിനെ കോടതി റിമാന്‍ഡ് ചെയ്തു.

ആം ആദ്മി പാര്‍ട്ടി നേതാവിന്റെ വീടിന് തീവെക്കുന്നതിന് ഗൂഢാലോചന നടത്തി പ്രതികളെ അയച്ചത് അന്‍വര്‍ മാങ്ങാടും മറ്റൊരു യൂത്ത് കോണ്‍ഗ്രസ് നേതാവുമാണെന്നാണ് നേരത്തെ കേസില്‍ അറസ്റ്റിലായ നാല് പ്രതികള്‍ പോലീസിന് മൊഴിനല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്‍വര്‍ മാങ്ങാടിനെ അറസ്റ്റുചെയ്തത്. നേരത്തെ സി.പി.എം നേതാവ് മാങ്ങാട്ടെ ബാലകൃഷ്‌നെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പ്രജിത്ത് എന്ന് വിളിക്കുന്ന കുട്ടാപ്പി (25), നാഗേഷ് (26), പ്രജീഷ് (25), വിജേഷ് (28) എന്നിവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.ഇവരെ ചോദ്യംചെയ്തപ്പോഴാണ് ഗൂഡാലോചന സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

ഗൂഡാലോചന നടത്തിയവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് എ എ പി നേതൃത്വവും ആക്ഷന്‍ കമ്മിറ്റിയും രംഗത്തുവന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റി വിവിധ സമര പരിപാടികള്‍ പ്രഖ്യാപിക്കുകയും മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും നേരില്‍കണ്ട് പരാതി നല്‍കുകയും ചെയ്തിരുന്നു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.