കാഞ്ഞങ്ങാട്:[www.malabarflash.com] രാജഭരണകാലത്തെ സ്മൃതികളുണര്‍ത്തിയുള്ള ചുരിക കെട്ട ടിയന്തിരത്തിന് പുതുതലമുറ സാക്ഷ്യം വഹിക്കാന്‍ പോകുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്താരി പുഴ മുതല്‍ കാര്യങ്കോട് പുഴവരെയുള്ള പ്രദേശം ഭരിച്ചിരുന്ന അല്ലോഹലന്റെ പ്രധാനമന്ത്രി പദം അലങ്കരിച്ചിരുന്ന മൂലച്ചേരി നായരുടെ പിന്‍തലമുറക്കാരന്റെ ആചാരം കൊള്ളല്‍ ചടങ്ങാണ് 21ന് നടക്കുക.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മടിയന്‍ കൂലോം ക്ഷേത്രപാലക ദേവസ്വത്തിന്റെ ഇപ്പോഴത്തെ പ്രഥമ പാരമ്പര്യ ട്രസ്റ്റി അവകാശിയും നായരച്ചം വീട് തറവാട്ടിലെ ഇപ്പോഴത്തെ മുതിര്‍ന്ന കാരണവരുമായ എന്‍ വി മാധവന്‍ നായരാണ് മൂലച്ചേരി നായരച്ചനായി സ്ഥാനമേല്‍ക്കുന്നത്.
രാവിലെ മടിയന്‍ കൂലോം തന്ത്രി സ്ഥാനത്തുള്ള വാരിക്കാട് തന്ത്രിയുടെ ചാമുണ്ഡിക്കുന്നിലെ ഇല്ലത്തെത്തി കലശം കുളിക്കുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക.
നീലേശ്വരം രാജാവില്‍ നിന്നാണ് ചുരികയും സ്ഥാനപ്പേരും സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും, നിയുക്ത നീലേശ്വരം രാജാവ് ടി സി കേരളവര്‍മ്മരാജയുടെ നിര്യാണത്തെ തുടര്‍ന്ന് കണ്ണൂര്‍ ചിറക്കല്‍ കോവിലകത്ത് തമ്പുരാനില്‍ നിന്നാണ് തിങ്കളാഴ്ച രാവിലെ 7 മണിക്കും 7.30നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ചുരിക സ്വീകരിച്ച് സ്ഥാനമേല്‍ക്കുക. തുടര്‍ന്ന് ശ്രീ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെത്തി ദേവദര്‍ശനത്തിനു ശേഷം കാഞ്ഞങ്ങാട് അജാന്നൂര്‍ പടിഞ്ഞാറെക്കരയിലുള്ള നായരച്ചം വീട്ടില്‍ എത്തിച്ചേരും.
മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രകഴകങ്ങളിലെ ആചാരസ്ഥാനികര്‍, കമ്മിറ്റി അംഗങ്ങള്‍, മറ്റ് ക്ഷേത്രങ്ങളിലെ കമ്മിറ്റി അംഗങ്ങള്‍, കോലധാരികള്‍, തറവാട്ടംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment