അമ്പലത്തറ:[www.malabarflash.com] ജാതിയും മതവും വര്‍ഗ്ഗീയ ചിന്തകള്‍ക്ക് വഴിമാറുന്ന വര്‍ത്തമാനകാലത്ത് മാനവ സ്നേഹത്തിന്റെ സന്ദേശവുമായി പാറപ്പള്ളി ജമാഅത്ത് കമ്മിററി അംഗങ്ങള്‍ പെരൂര് കാലിച്ചാന്‍ ഗുളികന് ദേവസ്ഥാനത്ത് എത്തി.
പൗരാണികവും,ചരിത്ര പ്രസിദ്ധമായ പെരൂര് കാലിച്ചാന്‍-ഗുളികന് ദേവസ്ഥാനത്ത് 2015 നംവമ്പര്‍ 27 മുതല്‍29വരെ നടന്ന കളിയാട്ട മഹോല്‍സവത്തോടനുബന്ധിച്ചാണ് മത സൗഹാര്‍ദ്ദത്തിന്റെ കൂട്ടായ്മയ്ക്ക് വേദിയൊരുങ്ങിയത്.
ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ടി.കെ ഖാലിദ്, സെക്രട്ടറി ഹാജി അബൂബക്കര്‍ മാസ്റ്റര്‍, ഉമ്മര്‍ പാറപ്പള്ളി, മുഹമ്മദ് ഹാജി, അബ്ദുള്‍ റഹ്മാന്, പറക്ലായി ബഷീര്‍ തുടങ്ങിയവരുടെ നേതൃത്തത്തില്‍ എത്തിചേര്‍ന്ന പള്ളികമ്മിറ്റി ഭാരവാഹികളെ ദേവസ്ഥാനം പ്രസിഡണ്ട് സി.എച്ച്.കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment