Latest News

മാതാപിതാക്കളെ തനിച്ചാക്കി വൈശാഖും മരണത്തിന് കീഴടങ്ങി

കാഞ്ഞങ്ങാട്:[www.malabarflash.com] രക്തത്തിലെ അണുക്കള്‍ നിയന്ത്രിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഗുരുതര നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെള്ളിക്കോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിയും മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന വി.എം.വിജയന്‍-മിനി ദമ്പതികളുടെ മകനുമായ ഉണ്ണി എന്നു വിളിക്കുന്ന വൈശാഖ് (13) മരണപ്പെട്ടു.

വൈശാഖിന്റെ സഹോദരന്‍ വിഷ്ണു 2006 ഫെബ്രുവരി 14ന് ഇതേ രീതിയിലുള്ള രോഗം ബാധിച്ചാണ് മരണപ്പെട്ടത്. ഈ ദമ്പതികള്‍ക്ക് രണ്ട് മക്കള്‍ മാത്രമാണുണ്ടായത്. മാതാപിതാക്കളെ തനിച്ചാക്കി അവരെ രംഗബോധമില്ലാത്ത കോമാളിയെപ്പോലെ മരണം തട്ടിയെടുക്കുകയായിരുന്നു. വൈശാഖിന്റെ മരണത്തെത്തുടര്‍ന്ന് വെള്ളിക്കോത്ത് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് തിങ്കളാഴ്ച അവധി നല്‍കി.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.