ഉദുമ[www.malabarflash.com]: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷന് മാര്‍ച്ചിനൊരുങ്ങി ജനകീയ സമിതി.
ഉദുമ കോതാറമ്പത്തെ കെ.വി.രാധാകൃഷ്ണന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനാണ് സെപ്റ്റംബര്‍ 24 ന് പുലര്‍ച്ചെ തീവെച്ചത്. വിവരമറിഞ്ഞ് ബേക്കല്‍ പോലിസും, ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിയെങ്കലും കാര്‍ പൂര്‍ണ്ണമായും കത്തിയിരുന്നു. അന്ന് തന്നേ ബേക്കല്‍ പോലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഒരു മാസമായിട്ടും പ്രതികളെ പിടികൂടാത്തതിനാല്‍ ഒക്ടോബര്‍ 22 ന് ജില്ലാ പോലീസ് ചീഫ് ഡോ: ശ്രീനിവാസന് പരാതി നല്കുകയിരുന്നു.
എന്നാല്‍ രണ്ട് മാസം കഴിഞ്ഞിട്ടും പ്രതികളെ പിടി കൂടാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് പറ്റാത്തതിനാല്‍ കഴിഞ്ഞ ദിവസം കെ.വി.രാധാകൃഷ്ണന്റെ വീട്ടില്‍ ചേര്‍ന്ന ജനകീയ സമിതി യോഗത്തിലാണ് ഡിസംബര്‍ ഏഴിന് മുമ്പായി പ്രതികളെ പിടികൂടന്‍ സാധിച്ചില്ലെങ്കില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്.
Keywords: kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment