ഉദുമ[www.malabarflash.com]: പാലക്കുന്നിലെ ഓട്ടോ ഡ്രൈവര്‍ സുരേഷ്-ആശാ ദമ്പതികളുടെ മകന്‍ വയനാടിലെ വൈത്തിരി റിസോര്‍ട്ടില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മഞ്ചേഷിന്റെ കേസന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം തിരുവനന്തപുരത്തു നിന്നും മുതിയക്കാലിലുള്ള മഞ്ചേഷിന്റെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തിനു ചുറ്റും നീലിച്ച പാടുകള്‍ കണ്ടതും, വയറ്റില്‍ വെള്ളമെത്താതെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിലെ ദുരൂഹതയും മറ്റു സാഹചര്യ തെളിവുകളും മരണം കൊലപാതകമാണെന്ന സംശയത്തിലെത്തിലേക്ക് എത്തി നില്‍ക്കുകയാണ്.
വൈത്തിരി ജില്ലാ തല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പ്രഭാകരന്റെ നേതൃത്വത്തിലുള്ള അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാന ക്രൈം ബ്രാഞ്ചു സംഘം ഇടപെടുന്നത്.
നീന്താന്‍ അറിയാവുന്ന മഞ്ചേഷ് ഒരു കാരണവശാലും വെള്ളത്തില്‍ മുങ്ങി മരിക്കാനിടയില്ലെന്ന നിഗമനത്തിലുടെയാണ് പോലീസ്്. തന്റെ പഠന കാലത്ത് വിദഗദ്ധ പരിശീലനത്തിനായി വൈത്തിരി ഹോട്ടല്‍ തന്നെ തെരെഞ്ഞെടുത്ത മഞ്ചേഷ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു വീണ അതേ ഹോട്ടലില്‍ തന്നെ തൊഴില്‍ നേടുകയായിരുന്നു.
നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും, അന്യേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും കാണിച്ച് കെ. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മതാപിതാക്കള്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പരാതി സമര്‍പ്പിക്കുകയും, നിയമസഭയില്‍ ചോദ്യമുന്നയിക്കുകയും ചെയ്തതിന്റെ ഫലമായാണ് അന്യേഷണം ധൃതഗതിയിലായത്.
ഇതിനു വേണ്ടി രൂപം കൊടുത്ത ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചും, വൈത്തിരി റിസോര്‍ട്ടിനു മുമ്പില്‍ സത്യാഗ്രഹമിരിക്കാനും തിരുമാനിച്ചതിനിടയിലാണ് പോലീസ് അന്വേഷണം ത്വരിതപ്പെടുന്നതെന്ന് ചെയര്‍മാന്‍ കെ. കുഞ്ഞിരാമന്‍ അറിയിച്ചു.
വളരെ ആസൂത്രിതമായി നടത്തിയ കൊലയാളിയെ കണ്ടെത്തുന്നതു വരെ പ്രക്ഷോഭ സമരത്തില്‍ നിന്നും പിറകോട്ടു പോവുകയില്ലെന്നു ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ വിജയലക്ഷിമി, പ്രതിഭാരാജന്‍, രാജേഷ് എന്നിവര്‍ അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment