തച്ചങ്ങാട്:[www.malabarflash.com] അരവത്ത് എരോല്‍ തെക്ക് വീട് തറവാട് പുനപ്രതിഷ്ഠാകലശോത്സവം 25,26,27 തീയതികളിലും കളിയാട്ടം 31 ജനുവരി ഒന്നു തീയതികളിലും നടക്കും. 25 ന് രാവിലെ 10 ന് അരവത്ത് പൂബാണം കുഴി ക്ഷേത്രത്തില്‍ നിന്ന് കലവറനിറയ്ക്കല്‍ ഘോഷയാത്ര. വൈകുന്നേരം 5.30 ന് ആചാര്യ വരവേല്‍പ്പ്. ആറിന് ഭജന, രാത്രി ഏഴുമുതല്‍ സമൂഹ പ്രാര്‍ഥന, ആചാര്യവരണം, പശുദാന പുണ്യാഹം തുടങ്ങിയവ നടക്കും. ഒമ്പതിന് നൃത്ത സന്ധ്യ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
26 ന് രാവിലെ ഏഴുമുതല്‍ ഗണപതിഹോമം ത്രിക്കാലപൂജ തുടങ്ങിയവ നടക്കും. വൈകുന്നേരം 6.30 മുതല്‍ താന്ത്രിക കര്‍മ്മങ്ങള്‍ രാത്രി ഒമ്പതിന് തിരുവാതിര. തുടര്‍ന്നു ബാലചന്ദ്രന്‍ കൊട്ടോടി അവതരിപ്പിക്കുന്ന സ്വരരാഗ വിസ്മയം പരിപാടി.
27 ന് രാവിലെ 10 ന് പ്രതിഷ്ഠാ കര്‍മ്മം.31 ന് രാത്രി കളിയാട്ടം ആരംഭം പുലര്‍ച്ചെ പൊട്ടന്‍ തെയ്യം. ജനുവരി ഒന്നിന് രാവിലെ എട്ടുമുതല്‍ ചെരളത്ത് ഭഗവതി, വിഷ്ണുമൂര്‍ത്തി പാടാര്‍കുളങ്ങര ഭഗവതി, തെയ്യങ്ങള്‍ കെട്ടിയാടും. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. രണ്ടിന് മൂവാളം കുഴി ചാമുണ്ഡിയും വൈകുന്നേരം അഞ്ചിനു ഗുളികനും കെട്ടിയാടും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment