Latest News

ദുരിതമനുഭവിക്കൂന്നവര്‍ക്ക് സ്വാന്തനമേകി ജില്ലാ പഞ്ചായത്തംഗം ശ്രീകാന്ത് പൗരസഭ സംഘടിപ്പിച്ചു

കാസര്‍കോട്:[www.malabarflash.com] ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സ്വാന്തനമായി ബിജെപി ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.ശ്രീകാന്ത് പൗരസഭ സംഘടിപ്പിച്ചു. ചെങ്കള പഞ്ചായത്തിലെ എടനീര്‍ ഡിവിഷനിലെ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പൗരസഭയില്‍ നൂറോളം പരാതികള്‍ ലഭിച്ചു.

വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ സര്‍ക്കാറിന്റെ ചുവപ്പ് നാടകളില്‍ കെട്ടിക്കിടക്കുന്ന പരാതികളായിരുന്നു ലഭിച്ചതിലേറെയും. ചെങ്കള പഞ്ചായത്തിലെ 7ാം വാര്‍ഡിലെ ബാബുവെന്ന കാന്‍സര്‍ രോഗിക്ക് ആവശ്യത്തിന് താമസ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ വില്ലേജ് ഓഫീസറില്‍ നിന്ന് അനുമതി പത്രം ലഭിച്ചിരുന്നില്ല. ഇതിനാല്‍ പഞ്ചായത്ത് നല്‍കുന്ന മരുന്നുകള്‍ അദ്ദേഹത്തിന് ലഭിക്കാറില്ല. പരാതി സ്വീകരിച്ച ഉടന്‍ തന്നെ വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ആവശ്യമായ മരുന്നു ലഭിക്കാനുള്ള വില്ലേജിന്റെ അനുമതി രേഖ വാങ്ങിച്ചു കൊടുത്തു. 

യോഗത്തില്‍ റിട്ടയേര്‍ഡ് തഹസില്‍ദാര്‍ ശേഖരന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, സ്‌നേഹലത ദിവാക്കര്‍, അനിത ആര്‍. നായിക്ക്, യുവമോര്‍ച്ചാ ജില്ലാ അദ്ധ്യക്ഷന്‍ പി.ആര്‍.സുനില്‍, ഹരീഷ് നാരംമ്പാടി, ധനജ്ഞയന്‍ മധൂര്‍, എം.കെ പ്രഭാകരന്‍, രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം അവിനാഷ്, സുജാത, അശോക് മധൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.