ആലപ്പുഴ:[www.malabarflash.com] ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഒന്നര വയസ്സുകാരിക്ക് ലഭിച്ചത്‌നാല്‍പതുകാരന് ലഭിക്കേണ്ട ചികിത്സ. എക്‌സ് റേ മാറിപ്പോയതാണ് ഈ ഗുരുതരമായ കൃത്യവിലോപത്തിന് കാരണമായത്. ശ്വാസകോശ രോഗത്തെ തുടര്‍ന്നാണ് കുട്ടിയെ ആസ്പത്രിയിലെത്തിച്ചത്. കുട്ടിക്ക് ന്യൂമോണിയയാണെന്ന് കണ്ടെത്തി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു
തുടര്‍ന്ന് കുട്ടിയുടെ ശ്വാസകോശത്തിന്റെ എക്‌സ് റേ എടുത്ത് പരിശോധിച്ചതിന് ശേഷം വ്യാഴാഴ്ച്ച രാത്രി കുത്തിവെപ്പുകള്‍ നല്‍കുകയായിരുന്നു. എന്നാല്‍, രാവിലെ പരിശോധനക്കെത്തിയ ഡോക്ടറാണ് കുട്ടിയുടെ എക്‌സ് മാറിപ്പോയതായി കണ്ടെത്തിയത്. തുടര്‍ന്ന് മാറി നല്‍കിയ എക്‌സ് റേ ആസ്പത്രി ജീവനക്കാര്‍ കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നും ബലമായി പിടിച്ചുവാങ്ങുകയും ചെയ്തു.
കുട്ടിയെ ഇപ്പോള്‍ ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്. തിരക്കുകാരണം സംഭവിച്ച തെറ്റായാണ് ഇതിനെ ആസ്പത്രി സൂപ്രണ്ട് വിശദീകരിക്കുന്നത്. എക്‌സ് റേ നോക്കിയല്ല കുട്ടിക്ക് കുത്തിവെപ്പുകള്‍ നല്‍കിയതെന്നും ന്യായീകരിക്കുന്നുണ്ട്. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് അറിയിച്ചു. ആര്യാട് സ്വദേശിനികളായ ഷഹന-ഷഫീഖ് ദമ്പതികളുടെ ഒന്നര വയസ്സുകാരി മകള്‍ക്കാണ് ആസ്പത്രിയില്‍ ഗുരുതരമായ ദുരനുഭവമുണ്ടായത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment