കൊച്ചി:[www.malabarflash.com] സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം ജഡ്ജിയ്ക്ക് പൊലീസുകാരന്റെ ഭാര്യ എഴുതിയ പ്രതിഷേധ കത്താണ്. തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ഉത്സവത്തിന് സ്വന്തം വാഹനത്തിലെത്തിയ ഹൈക്കോടതി ജസ്റ്റിസ് പി.ഡി രാജനെ ആളറിയാതെ ചേട്ടാ എന്നു വിളിച്ചതിന്റെ പേരില്‍ പോലീസുകാരെകൊണ്ട് ഇംപോസിഷന്‍ എഴുതിപ്പിച്ചു.
ഈ നടപടിയ്ക്ക് പിന്നാലെയാണ് പോലീസുകാരന്റെ ഭാര്യയുടെ കത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. ഒരു പോലീസുകാരന്റെ ഭാര്യ എന്ന് അവകാശപ്പെട്ട് സൗമ്യ എന്നപേരിലാണ് ജഡ്ജിയ്ക്ക് കത്തെഴുതിയിരിക്കുന്നത്.
പ്രിയപ്പെട്ട രാജേട്ടാ.. എന്നു തുടങ്ങുന്ന കത്തില്‍ പോലീസുകാരുടെ കഷ്ടതകളെകുറിച്ചും അടുത്തിടെ കോഴിക്കോട് ആത്മഹത്യ ചെയ്ത പോലീസുകാരനായ ഷാജിയുടെ കാര്യവും ഓര്‍മ്മിപ്പിക്കുന്നുണ്ട്. കത്തില്‍ ജഡ്ജിയെ ആവര്‍ത്തിച്ച് ‘ചേട്ടന്‍’ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.
ചേച്ചി ഇനി അമ്പലത്തില്‍ പോകുമ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടി കൂടി പ്രാര്‍ത്ഥിക്കണമെന്ന അപേക്ഷയുമുണ്ട്. ജഡ്ജിയുടെ അമിതാധികാര പ്രയോഗം സോഷ്യല്‍ മീഡിയയില്‍ വിവാദമായതിന് പിന്നാലെയാണ് നടപടിയെ വിമര്‍ശിച്ച് പരിഹാസരൂപേണയുള്ള കത്ത് പ്രചരിക്കുന്നത്.
കത്ത് ഇങ്ങനെ
പ്രിയപ്പെട്ട രാജേട്ടാ…
അങ്ങേയ്ക്കും ഭാര്യയ്ക്കും സുഖംതന്നെയല്ലേ.ഞാന്‍ ഒരു പോലീസുകാരന്റെ ഭാര്യയാണ് ചേട്ടാ. ജീവനും ജോലിയ്ക്കും യാതൊരു ഉറപ്പും ചോദിക്കാനും പഫയാനും ആരുമില്ലാത്ത ഒരു പോലീസുകാരന്റെ ഭാര്യ. ഷാജിസാര്‍ ആത്മഹത്യചെയ്തത് അതിന് ഉദാഹരമാണ്. ഞങ്ങള്‍ പോലീസുകാരുടെ കുടുംബത്തിന് മനുഷ്യാവകാശങ്ങളും ആത്മാഭിമാനങ്ങളും ഉണ്ട്. ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യുന്ന ഞങ്ങളുടെ ഭര്‍ത്താക്കന്‍മാരെ അച്ചടക്കത്തിന്റെ പേരില്‍ അപമാനിക്കല്ലേ ചേട്ടാ. ചേച്ചി ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കാന്‍ പറയണം ചേട്ടാ..കാരണം ഞങ്ങള്‍ക്ക് ദൈവം മാത്രമേ സഹായത്തിനുള്ളു ചേട്ടാ…
സ്‌നേഹപൂവ്വം
സൗമ്യ രഘു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment