Latest News

നബിദിനാഘോഷങ്ങളില്‍ മിതത്വം പാലിക്കുക: എസ്.എം.എഫ്

കാസര്‍കോട്:[www.malabarflash.com] നബിദിനാഘോഷത്തിന്റെ ഭാഗമായി മഹല്ലു തലങ്ങളില്‍ നടക്കുന്ന നബിദിന റാലി, അലങ്കാരങ്ങള്‍ വെക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ മഹല്ലുകള്‍ മിതത്വം പാലിക്കണമെന്ന് എസ്.എം.എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.

ഉച്ചഭാഷിണി ദുരുപയോഗം ചെയ്യപ്പെടാതിരിക്കുക. ഉച്ചഭാഷിണിയുടെ ഉപയോഗം ബാങ്കിന് മാത്രമായി പരിമിതപ്പെടുത്തുക. ആഘോഷങ്ങളില്‍ സൗമ്യത നിലനിര്‍ത്തുക. നബിദിന റാലികള്‍ സഹിഷ്ണുത വളര്‍ത്തുന്നതാവുകയും അന്യര്‍ക്ക് യാത്രാ തടസ്സം സൃഷ്ടിക്കാതെയും സംഘടിപ്പിക്കുക.

അലങ്കാരങ്ങള്‍ പ്രകൃതി സൗഹൃദമാവുക. ഘോഷയാത്രകളിലും മറ്റും വിതരണം ചെയ്യപ്പെടുന്ന മധുര പലഹാരങ്ങളുടെയും പാനീയങ്ങളുടെയും പ്ലാസ്റ്റിക് കവറുകള്‍ വഴിയില്‍ വലിച്ചെറിയപ്പെടരുത്. അത് ശേഖരിച്ച് നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ആവശ്യമായത് ചെയ്യുകയും അലങ്കാരങ്ങള്‍ ഒരുക്കുന്നത് പ്ലാസ്റ്റിക് കൊണ്ട് ആവാതിരിക്കുവാനും ശ്രദ്ധിക്കുക.

ധൂര്‍ത്തൊരിക്കലും ഇസ്ലാം അംഗീകരിക്കുന്നില്ലെന്നത് എല്ലാവരും മനസിലാക്കണമെന്ന് റബീഇനോടനുബന്ധിച്ച് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ എസ്.എം.എഫ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഖത്തര്‍ ഇബ്രാഹിം ഹാജി സ്വാഗതം പറഞ്ഞു. ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും മണ്ഡലം ഭാരവാഹികളും സംബന്ധിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.