കാഞ്ഞങ്ങാട്:[www.malabarflash.com] മദ്യപിച്ച് സ്ഥിരമായി വീട്ടിലെത്താറുള്ള അച്ഛന്‍ ക്ലാസിലെ പാഠങ്ങള്‍ പഠിക്കാനോ കൃത്യമായി ഭക്ഷണം കഴിക്കാനോ സമ്മതിക്കാതെ നിരന്തരം പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി 15 വയസ്സുള്ള മകനും 12 വയസ്സുള്ള മകളും നേരിട്ട് കാസര്‍കോട് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ക്ക് മുമ്പിലെത്തി.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ജില്ലാ പോലീസ് മേധാവി ഡോ. എസ് ശ്രീനിവാസന് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് മക്കളുടെ പരാതിയില്‍ അച്ഛനെതിരെ ജുവൈനല്‍ ആക്ട് അനുസരിച്ച് കേസെടുത്തു.
നഗരത്തിലെ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പരാതിക്കാര്‍. കുട്ടികളുടെ മാതാവ് കൂലിവേല ചെയ്താണ് മക്കളെ സംരക്ഷിക്കുന്നത്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന പിതാവാകട്ടെ ഭാര്യയെയും മക്കളെയും നിരന്തരം മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത് വരുന്നു. ഇയാള്‍ക്ക് കാര്യമായ ജോലിയൊന്നുമില്ല.
പിതാവിന്റെ ഉപദ്രവം പരിധിവിട്ടതോടെയാണ് വിദ്യാര്‍ത്ഥികളായ മക്കള്‍ പരാതിയുമായി അധികൃതരെ നേരില്‍ സമീപിച്ചത്. കുട്ടികളുടെ പരാതിയില്‍ കേസെടുത്ത ഹൊസ്ദുര്‍ഗ് പോലീസ് കുശാല്‍ നഗര്‍ സ്വദേശിയെ തിരഞ്ഞ് വരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മദ്യപിച്ച് വീട്ടിലെത്താറുള്ള കുശാല്‍നഗര്‍ സ്വദേശിയായ അച്ഛന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഇവരുടെ പുസ്തകങ്ങള്‍ വാരിവലിച്ച് വീട്ടിന് പുറത്തേക്കെറിയുകയും ഭക്ഷണ സാധനങ്ങള്‍ തട്ടിത്തെറിപ്പിക്കുകയും പതിവാക്കിയതിനെതിരെയാണ് പരാതി.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ജില്ലാ പോലീസ് മേധാവി ഡോ. എസ് ശ്രീനിവാസന് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് മക്കളുടെ പരാതിയില്‍ അച്ഛനെതിരെ ജുവൈനല്‍ ആക്ട് അനുസരിച്ച് കേസെടുത്തു.
നഗരത്തിലെ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പരാതിക്കാര്‍. കുട്ടികളുടെ മാതാവ് കൂലിവേല ചെയ്താണ് മക്കളെ സംരക്ഷിക്കുന്നത്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന പിതാവാകട്ടെ ഭാര്യയെയും മക്കളെയും നിരന്തരം മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത് വരുന്നു. ഇയാള്‍ക്ക് കാര്യമായ ജോലിയൊന്നുമില്ല.
പിതാവിന്റെ ഉപദ്രവം പരിധിവിട്ടതോടെയാണ് വിദ്യാര്‍ത്ഥികളായ മക്കള്‍ പരാതിയുമായി അധികൃതരെ നേരില്‍ സമീപിച്ചത്. കുട്ടികളുടെ പരാതിയില്‍ കേസെടുത്ത ഹൊസ്ദുര്‍ഗ് പോലീസ് കുശാല്‍ നഗര്‍ സ്വദേശിയെ തിരഞ്ഞ് വരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment