Latest News

റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഔദ്യോഗിക ബ്ലോഗ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്:[www.malabarflash.com] റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഔദ്യോഗിക ബ്ലോഗ് കാസര്‍കോട് പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. എ. ശ്രീനിവാസ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.

കലോത്സവവുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങളും റിസള്‍ട്ടുകള്‍, പോയിന്റ് നിലവാരങ്ങള്‍ പോലെയുള്ള അപ്‌ഡേറ്റുകളും സന്ദര്‍ശകര്‍ക്ക് എളുപ്പത്തില്‍ തിരഞ്ഞെടുക്കാനാവുന്ന വിധത്തിലാണ് www.kalolsavamksd2016.blogspot.in എന്ന ബ്ലോഗ് ക്രമീകരിച്ചിരിക്കുന്നത്.

ബ്ലോഗില്‍ തന്നെ നല്കിയ ലിങ്കുകള്‍ വഴി ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലേക്കും പോകാനാവും. മൊഗ്രാല്‍ പുത്തൂര്‍ ഗവ: യു.പി സ്‌കൂള്‍ അദ്ധ്യാപകനും മീഡിയാ കമ്മിറ്റി ജോ. കണ്‍വീനറുമായ ശിഹാബ് മൊഗ്രാല്‍ ആണ് ബ്ലോഗ് ഡിസൈന്‍ ചെയ്തത്.
പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷററും മീഡിയ കമ്മിറ്റി വൈസ് ചെയര്‍മാരനുമായ എം.ഒ വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇ. വേണുഗോപാലന്‍, നഗരസഭാദ്ധ്യക്ഷ ബീഫാത്തിമ്മ ഇബ്രാഹിം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. അബ്ദുല്‍ റഹ്മാന്‍, പി.ടി.എ പ്രസിഡന്റ് എ.എസ്. മുഹമ്മദ് കുഞ്ഞി, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ചന്ദ്രകല, ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ അനിതാഭായി, ഐ.ടി. @ സ്‌ക്കൂള്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ രാജേഷ് എം.പി, സി. ഹരിദാസന്‍, സുനില്‍ കുമാര്‍, പ്രസ് ക്ലബ് ട്രഷറര്‍ വിനോദ് പായം തുടങ്ങിയവര്‍ സംബന്ധിച്ചു.
മീഡിയ കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ മാഷ് മൊഗ്രാല്‍ സ്വാഗതവും ശിഹാബ് മൊഗ്രാല്‍ നന്ദിയും പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.