Latest News

അയ്യപ്പ ഭക്തര്‍ക്ക് വിശ്രമമൊരുക്കി മുസ്ലിം പള്ളികള്‍

കാസര്‍കോട്:[www.malabarflash.com] അയ്യപ്പ ഭക്തര്‍ക്ക് വിശ്രമത്തിന് സൗകര്യം നല്‍കിയുള്ള മുസ്ലിം പള്ളിയുടെയും ദര്‍ഗയുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ഉപ്പളയിലെ സയ്യിദത്ത് ഖദീജ ബീവി ദര്‍ഗയിലും മൊഗ്രാലിലെ ഷാഫി മസ്ജിദിലും അയ്യപ്പ ഭക്തര്‍ക്ക് വിശ്രമിക്കാനും പാചകം ചെയ്യാനും സൗകര്യമൊരുക്കിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 

ഒരാഴ്ച മുമ്പാണ് മൊഗ്രാലിലെ ഷാഫി മസ്ജിദ് പരിസരത്ത് അയ്യപ്പ ഭക്തര്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യമൊരുക്കി നല്‍കിയത്. ഇതിന് പിന്നാലെയാണ് ഉപ്പളയിലെ ദര്‍ഗയിലും വിശ്രമിക്കാനുള്ള സൗകര്യമൊരുക്കിയത്. 

കര്‍ണ്ണാടകയില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ ദേശീയ പാതയിലൂടെ കാല്‍നടയായി ദിനേന കടന്നു പോകുന്നുണ്ട്. ഇവര്‍ക്ക് വിശ്രമിക്കാനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കേന്ദ്രങ്ങളൊരുക്കിയിട്ടുണ്ട്. അതിനിടെയാണ് മതസൗഹാര്‍ദ്ദത്തിന്റെ വേറിട്ട മാതൃകകള്‍ വിളിച്ചോതി ചില മസ്ജിദ് കമ്മിറ്റികളും അയ്യപ്പ ഭക്തര്‍ക്ക് വിശ്രമ സൗകര്യമൊരുക്കി രംഗത്ത് വന്നത്. 

നിസാര പ്രശ്‌നങ്ങളുടെ പേരില്‍ പോലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് പലപ്പോഴും വേദിയായ കാസര്‍കോട്ട് നിന്നുള്ള മാനവമൈത്രിയുടെ സന്ദേശം വിളിച്ചോതുന്ന ഇത്തരം ചിത്രങ്ങള്‍ കേരളത്തിലെ പ്രമുഖ ഫേസ്ബുക്ക് പേജുകളിലൊക്കെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.