Latest News

ഓര്‍മ്മയെ ചേര്‍ത്ത് പിടിച്ച് അവര്‍ പറഞ്ഞു, മറക്കില്ലൊരിക്കലും

മൊഗ്രാല്‍:[www.malabarflash.com] വഴിപിരിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അകന്നുപോകാത്ത സ്‌നേഹത്തെ നെഞ്ചോട് ചേര്‍ത്ത് അവര്‍ ഒരിക്കല്‍ കൂടി ഒത്തുകൂടി. മൊഗ്രാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 2009-10 ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് മറക്കാത്ത ഓര്‍മ്മകള്‍ക്കുമുന്നില്‍ ഒത്തുചേര്‍ന്നത്.

വിടപറഞ്ഞകന്നിട്ട് അര പതിറ്റാണ്ടു പിന്നിട്ടുവെങ്കിലും ഒരേ ക്ലാസ് മുറിയിലിരുന്ന് പഠിച്ച പ്രിയപ്പെട്ടവരെ ഒരുവട്ടം കൂടി കാണാന്‍ ഓരോരുത്തരും ഓടിയെത്തി. ക്ലാസ് മുറിയില്‍ നിന്ന് പല വഴിക്കു പിരിഞ്ഞുവെങ്കിലും പഴയ ക്ലാസ് മുറിയും അവിടത്തെ കളിവര്‍ത്തമാനങ്ങളും മനസില്‍ എവിടെയോ ബാക്കി വെച്ചവരുടെ കൂടിചേരലിന് ഗൃഹാതുരത്വത്തിന്റെ നനവുണ്ടാിയരുന്നു. 

സംഗമത്തിന് എത്താന്‍ കഴിയാത്തവര്‍ തങ്ങളുടെ ആശംസയും വരാന്‍ പറ്റാത്തതിന്റെ നിരാശയും വീഡിയോ ക്ലിപ്പിലൂടെ പങ്കുവെച്ചു. ഓരോ വിദ്യാര്‍ത്ഥികളുടെയും പഴയ ചിത്രങ്ങളും ഏറ്റവും പുതിയ രൂപവും ഡിസ്‌പ്ലേയില്‍ തെളിഞ്ഞപ്പോള്‍ നീണ്ട കയ്യടിയും ഓര്‍മ്മകളുടെ കണ്ണീരും പെയ്തിറങ്ങി. 

ഓരോ ഡിവിഷനിലേയും ഗ്രൂപ്പുഫോട്ടോകളും സ്‌ക്രീനില്‍ തെളിഞ്ഞു. രൂപവും ഭാവവും മാറിപോയ പഴയ സഹപാഠികളെ തിരിച്ചറിയാന്‍ വേണ്ടിയുള്ള പ്രത്യേക ഗെയിം ഏറെ കൗതുകം പകര്‍ന്നു. ആഹ്ലാദത്തിന്റെ ഒരു പകലിനൊടുവില്‍ പരസ്പരം കൈകൊടുത്ത് പിരിയുമ്പോള്‍ അവര്‍ വീണ്ടും പറഞ്ഞു. മറക്കില്ലൊരിക്കലും. 

പരിപാടി ഹെഡ്മാസ്റ്റര്‍ സിദ്ദീഖ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജംഷീദ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ എബി കുട്ടിയാനം മുഖ്യതിഥിയായിരുന്നു. സൈന, അയാന്‍, ജോമോന്‍, ഷാക്കി മൊഗ്രാല്‍, ജുനൈദ്, അസീസ്. മുവാസ്, ജലാലുദ്ദീന്‍, റംസീന സംസാരിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.