ഉദുമ[www.malabarflash.com]: വര്‍ഗീയ ഭീകരതക്കെതിരെ 28ന് കാസര്‍കോട് നടക്കുന്ന എസ്ഡിപിഐ മേഖലാ റാലിയുടെ പ്രചാരണാര്‍ത്ഥം ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി അഷറഫ് കോളിയടുക്കം നയിച്ച വാഹന പ്രചാരണ ജാഥക്ക് നേരെ അക്രമം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
തൃക്കണ്ണാട് വെച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകരായ എട്ടംഗ സംഘം പോലിസിന്റെ സാന്നിധ്യത്തില്‍ അക്രമം അഴിച്ചുവിട്ടതെന്ന് എസ്ഡിപിഐ ആരോപിച്ചു .
അക്രമത്തില്‍ പരിക്കേറ്റ മണ്ഡലം കമ്മിറ്റിയംഗം ഹക്കീംദേളി(34)യെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമത്തില്‍ പരിക്കേറ്റ മണ്ഡലം കമ്മിറ്റിയംഗം ഹക്കീംദേളി(34)യെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകീട്ട് നാലോടെ തൃക്കണ്ണാടാണ് സംഭവം. സ്ഥത്തുണ്ടായിരുന്ന പോലിസ് നോക്കി നില്‍ക്കെയാണ് അക്രമം. ഇതില്‍ ചിലരെ പോലിസ് പിടികൂടിയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.
പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷാ ആവശ്യപ്പെട്ടു. സംഘപരിവാറിന്റെ അസഹിഷ്ണുതയാണ് ഇതിലൂടെ പുറത്താകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment