Latest News

ഞായറാഴ്ച കല്യാണം നടക്കുന്ന വീടിന് നേരെ കരി ഓയില്‍ പ്രയോഗം

കാഞ്ഞങ്ങാട്:[www.malabarflash.com] ഞായറാഴ്ച കല്യാണം നടക്കുന്ന വീടിന് നേരെ ബൈക്കിലെത്തിയ സംഘത്തിന്റെ കരി ഓയില്‍ പ്രയോഗം. ആവിക്കര കടിക്കാല്‍ റോഡിന് സമീപത്ത് മുസ്‌ലിം ലീഗ് നേതായ പി എ റഹ്മാന്‍ ഹാജിയുടെ വീടിനാണ് കരി ഓയില്‍ ഒഴിച്ചത്.

വെളളിയാഴ്ച രാത്രിയാണ് സംഭവം. അബ്ദുള്‍ റഹ്മാന്‍ ഹാജിയുടെ മകന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് ഇങ്ങിനെയൊരു അനിഷ്ട സംഭവം ഉണ്ടായത്. വിവാഹ ചടങ്ങിന്റെ ഭാഗമായി വീടിന്റെ ചുമരുകള്‍ പുതുതായി പെയിന്റടിച്ച് മോടി കൂട്ടിയിരുന്നു. രണ്ട് ബൈക്കുകളിലായി ഇരുളിന്റെ മറവിലെത്തിയ സംഘം വീടിന് നേരെ കരി ഓയില്‍ ഒഴിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വീടിന്റെ ചുമരുകള്‍ വികൃതമായി.

സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ബഹളം വെച്ച് ആളുകളെ കൂട്ടിയതോടെ അക്രമികള്‍ വന്ന ബൈക്കുകള്‍ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആവിക്കര കടിക്കാല്‍ റോഡ്, എ കെ ജി റോഡ് ജംഗ്ഷന്‍ തുടങ്ങിയ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് സന്ധ്യമയങ്ങിയാല്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം രൂക്ഷമാവുകയാണ്. കുപ്പികള്‍ റോഡിലെറിഞ്ഞ് പൊട്ടിച്ചും മറ്റും കുഴപ്പമുണ്ടാക്കാന്‍ ഈ സംഘം ശ്രമം നടത്തുന്നു. ഇത്തരം സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.