ഉദുമ[www.malabarflash.com]: പാക്യാര ഇനാറത്തുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്രസ്സക്ക് വേണ്ടി പി.എം റഫീഖ് മെമ്മോറിയല്‍ ചാരിറ്റബള്‍ ട്രസ്റ്റ് പണിത മദ്രസ്സ കെട്ടിടം പാണക്കാട് സയ്യദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംയുക്ത ജമാഅത്ത് ട്രഷറര്‍ കെ.മൊയ്തീന്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
ജീവിച്ചിരുന്ന കാലത്ത് നന്മയുടെ പ്രകാശം കൊണ്ട് ജനങ്ങളെ സേവിച്ച റഫീഖിനെ പോലുള്ള നല്ല മനസ്സുകളെ തലമുറകള്‍ ഓര്‍മ്മിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്നും ഇവിടെ ലഭിക്കുന്ന മദ്രസ്സ വിദ്യാഭ്യാസത്തിലൂടെ വര്‍ത്തമാന സമൂഹത്തിനു നഷ്ടമായ മൂല്യങ്ങള്‍ തിരിച്ചു കൊണ്ട് വരാന്‍ സഹായകരമാവുമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മദ്രസ്സകളിലെ വിദ്യാഭ്യാസം ആത്മീയ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എന്നത് പോലെ ദേശ സ്‌നേഹം വളര്‍ത്താനും ഉപകരിക്കനമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.
ഇതോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന റഫീഖ് മെമ്മോറിയല്‍ സ്മരണിക ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പ്രകാശനം ചെയ്തു. സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹമ്മദലി, പാദൂര്‍ കുഞ്ഞാമു ഹാജി, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍, ട്രസ്റ്റ് ചെയര്‍മാന്‍ പി.എ മഹ്മൂദ്, ജലീല്‍ റുബി, ഖത്തീബ് മുസ്തഫ ബാഖവി, സി.എല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.
പരിപാടിക്ക് തുടക്കം കുറിച്ച് കൊണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍ റഫീഖിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥന നടത്തി. ഡോ: എന്‍.എ മുഹമ്മദ്, കെ.പി അബ്ദുല്‍ ഹമീദ്, എന്‍.എ അഷ്‌റഫ്, എന്‍. മുഹമ്മദ് കുഞ്ഞി, പി.എ ഇസ്മായില്‍, ബാരാ ബഷീര്‍, സി.എല്‍ സലിം എന്നിവര്‍ നേതൃത്വം നല്‍കി.
സി.എല്‍ റഷീദ് സ്വാഗതവും അഡ്വ: അബ്ദുല്‍ നാസര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

അടുത്ത വര്‍ഷം വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്ന പരിപാടികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment