കവര്‍ച്ചക്കാരന്റെ സിസിടിവി ചിത്രം പോലീസ് പുറത്ത് വിട്ടു
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കാഞ്ഞങ്ങാട്:[www.malabarflash.com] ഹൊസ്ദുര്‍ഗില്‍ രണ്ടിടങ്ങളില്‍ ഏടിഎം കൗണ്ടര്‍ കവര്‍ച്ചാശ്രമം. ഹൊസ്ദുര്‍ഗ് ഹെഡ് പോസ്റ്റോഫീസിന് എതിര്‍വശത്തുള്ള സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിജയ ബാങ്കിന്റെ ഏടിഎം കൗണ്ടറിലാണ് പ്രധാനമായും കവര്‍ച്ചാ ശ്രമം അരങ്ങേറിയത്.
പണം പുറത്തേക്ക് വരുന്ന യന്ത്രഭാഗം നീക്കം ചെയ്യാനുള്ള ശ്രമം നടന്നു. എന്നാല്‍ ഇതിനിടയില്‍ യന്ത്രം പ്രവര്‍ത്തന രഹിതമായതോടെ സാഹസികതകളൊന്നും കാട്ടാന്‍ നില്‍ക്കാതെ കവര്‍ച്ചക്കാരന്‍ സ്ഥലം വിട്ടുവെന്നാണ് കരുതുന്നത്.

ഇതിനുശേഷം ഹൊസ്ദുര്‍ഗില്‍ തന്നെയുള്ള ബാങ്ക് ഓഫ് ബറോഡ ഏടിഎം കൗണ്ടറിനകത്ത് കയറിയെങ്കിലും കവര്‍ച്ചക്കാരന്‍ പൊടുന്നനെ തിരിച്ചു പോയി എന്നാണ് സംശയിക്കുന്നത്.
സിസിടിവിയില്‍ നിന്ന് ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.
സിസിടിവിയില്‍ നിന്ന് ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.
കാസര്‍കോട്ട് നിന്ന് വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി വിരലടയാളങ്ങള്‍ ശേഖരിച്ചു. 23ന് നബിദിനാഘോഷ ദിനത്തില്‍ രാത്രി 10.55നടുത്താണ് കവര്‍ച്ചാ ശ്രമം നടന്നതെന്ന് സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
വിജയ ബാങ്ക് ഏടിഎം കൗണ്ടര്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും പ്രവര്‍ത്തന രഹിതമാക്കുകയും ചെയ്തതിന് ബാങ്ക് കാഞ്ഞങ്ങാട് ശാഖാ മാനേജര്‍ അബ്ദുള്‍ റഹ്മാന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.
23നും 24നുമിടയില്‍ രാത്രിയില്‍ കവര്‍ച്ചാ ശ്രമം നടന്നുവെന്നാണ് പരാതിയില്‍ സംശയം പ്രകടിപ്പിച്ചത്. നബിദിനം പ്രമാണിച്ച് 24നും ക്രിസ്തുമസ് പ്രമാണിച്ച് 25നും ബാങ്കിന് അവധിയായിരുന്നു.
ബാങ്ക് മാനേജരുടെ പരാതിയനുസരിച്ച് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വന്‍ കവര്‍ച്ചക്കാരും മോഷ്ടാക്കളും പിടിച്ചുപറിക്കാരും കാഞ്ഞങ്ങാട്ടെ രഹസ്യ കേന്ദ്രങ്ങളില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച സൂചന.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment