ചെങ്കള:[www.malabarflash.com] നിവര്‍ന്ന് നില്ക്കുക, മുട്ടിലിഴയരുത് എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ദേശീയക്യാംപയിന്റെ ഭാഗമായി കാസര്‍കോട്ട് നടത്തുന്ന മേഖലാ റാലിയുടെ പ്രചാരണാര്‍ത്ഥം എസ്ഡിപിഐ ചെങ്കള പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു.
പദയാത്ര പടുവടുക്കത്ത് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി സക്കരിയ ഉളിയത്തടുക്ക എസ്ഡിപിഐ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് അലി ആലംപാടിക്ക് പതാക കൈമാറി ഉദ്ഘാടനംചെയ്തു. എസ് എ അബ്ദുര്‍റഹ്മാന്‍, ഹമീദ് എരുതുംകടവ്, മുനീര്‍ നായന്മാര്മൂല, ഹക്കീം സന്തോഷ് നഗര്‍ നേതൃത്വം നല്കി. പദയാത്ര ചെര്‍ക്കള സമാപിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News



No comments:
Post a Comment