Latest News

അഞ്ചുകോടിയുടെ സ്വര്‍ണ്ണപ്പണയ തട്ടിപ്പ്: ബാങ്ക് മുന്‍ വനിതാ മാനേജര്‍ റിമാന്‍ഡില്‍

കൊടുങ്ങല്ലൂര്‍:[www.malabarflash.com] ജില്ലാ സഹകരണ ബാങ്ക് കൊടുങ്ങല്ലൂര്‍ ശാഖയില്‍ സ്വര്‍ണ്ണപ്പണയ വായ്പാ ഇടപാടില്‍ അഞ്ചുകോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മുന്‍ വനിതാ മാനേജര്‍ കോടതിയില്‍ ഹാജരായി.

നവംബര്‍ 30ന് ബാങ്കില്‍നിന്ന് വിരമിച്ച പറവൂര്‍ പെരുവാരം മുല്ലശ്ശേരി വീട്ടില്‍ കെ.ബി. ജാന്‍സമ്മ(58)യാണ് ശനിയാഴ്ച രാവിലെ കൊടുങ്ങല്ലൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 124 പൊതികളിലായി പണയംവെച്ച ഏകദേശം 1,000 പവന്‍ സ്വര്‍ണ്ണത്തിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. പത്തും പതിനഞ്ചും പവന്‍ സ്വര്‍ണ്ണം അടങ്ങിയ ഉരുപ്പടികളില്‍ മൂന്നും നാലും ഇരട്ടി സ്വര്‍ണ്ണം രേഖകളില്‍ കാണിച്ച് അതിനുള്ള പണം ഇവര്‍ എടുക്കുകയായിരുന്നു. 14 ഓളം കുടുംബശ്രീ അംഗങ്ങളുടെ പേരിലാണ് ഇവര്‍ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് നടത്തിയത്.

സ്വര്‍ണ്ണ പരിശോധനയും തൂക്കമെടുക്കലുമെല്ലാം മാനേജരാണ് ഇവിടെ നിര്‍വഹിച്ചിരുന്നത്. 5,19,70,550 രൂപയുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയത്. അന്വേഷണം ആരംഭിച്ചതോടെ ജാന്‍സമ്മ ഒളിവില്‍ പോയിരുന്നു. സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാരില്‍നിന്ന് ബാങ്ക് മൊഴിയെടുത്തു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.