നീലേശ്വരം:[www.malabarflash.com] കബഡി താരം കാര്യങ്കോട്ടെ സന്തോഷ് കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കേസിലെ പ്രതിയും ബന്ധുവും കളിക്കൂട്ടുകാരനുമായ വെള്ളച്ചാലില്‍ വാടകക്ക് താമസിക്കുന്ന മനോജ് സന്തോഷിന്റെ ഭാര്യ രഞ്ജുഷയുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടതായി പോലീസിന് സൂചന ലഭിച്ചു.
ഇരുവരുടെയും മൊബൈല്‍ ഫോണ്‍ കോള്‍ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. രഞ്ജുഷയെ പോലീസ് ഇതിനകം വിശദമായി ചോദ്യം ചെയ്തു കഴിഞ്ഞു. മനോജ് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടതായി യുവതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സന്തോഷിന്റെ അമ്മ ചെമ്മരത്തിയുടെ സുഖ വിവരങ്ങള്‍ അറിയാനാണ് മനോജ് വിളിച്ചതെന്നാണ് രഞ്ജുഷയുടെ മൊഴി. ആശുപത്രിയില്‍ ചെമ്മരത്തിയെ പരിചരിക്കാന്‍ കാവലിരുന്നത് രഞ്ജുഷയും രണ്ട് മക്കളുമാണ്.
ചെമ്മരത്തിയുടെ വീട്ടില്‍ ആരുമില്ലെന്ന് വ്യക്തമായി മനസ്സിലാക്കിയ മനോജ് ഞായറാഴ്ച അര്‍ദ്ധ രാത്രിയോടെ സന്തോഷിന്റെ വീട്ടിലെത്തുകയും നല്ല മദ്യ ലഹരിയില്‍ കിടന്നുറങ്ങുകയായിരുന്ന സന്തോഷിന്റെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലക്ക് ശേഷം മനോജോ രഞ്ജുഷയോ അവരവരുടെ മൊബൈല്‍ ഫോണുകളിലൂടെ പരസ്പരം ബന്ധപ്പെട്ടിട്ടില്ലെന്നാണ് പോലീസിന് കിട്ടിയ പ്രാഥമിക വിവരം.
എന്നാല്‍ മറ്റേതെങ്കിലും ഫോണിലൂടെ ഇരുവരും ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്.
മനോജിനെ തെളിവെടുപ്പിനായി സംഭവ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതില്‍ പോലീസിന് ആശങ്കയുണ്ട്. അത്രയുമധികം ജനരോഷമാണ് കാര്യങ്കോട്ടും പരിസരത്തുമുള്ളത്. കഴിഞ്ഞ ദിവസം മനോജിനെ സ്ഥലത്തെത്തിക്കുമെന്ന സൂചനയെത്തുടര്‍ന്ന് സ്ത്രീകളുള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ സ്ഥലത്ത് തടിച്ചു കീടിയിരുന്നു.
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment