മുംബൈ:[www.malabarflash.com] മുംബൈ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാരന്‍ വിമാന എന്‍ജിനില്‍ കുടുങ്ങി മരിച്ചു. എയര്‍ ഇന്ത്യയുടെ മുംബൈ – ഹൈദരാബാദ് 619ാം നമ്പര്‍ വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങിയാണ് രവി സുബ്രഹ്മണ്യന്‍ എന്ന മെയിന്റനന്‍സ് ജീവനക്കാരന്‍ ദാരുണമായി മരിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഹൈദരാബാദിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി വിമാനം പുഷ്ബാക്ക് (പ്രത്യേകമായ ട്രാക്ടറിന്റെ സഹായത്തോടെ വിമാനം പിറകോട്ട് നീക്കല്‍) ചെയ്യുന്നതിനിടെയാണ് സംഭവം. വിമാന എന്‍ജിന്‍ ഓഫാക്കിയ ശേഷമാണ് പുഷ്ബാക്ക് ചെയ്യാറ്. എന്നാല്‍ ഇതിനിടെ ലഭിച്ച സിഗ്നല്‍ സന്ദേശം തെറ്റായി മനസ്സിലാക്കിയ സഹ പൈലറ്റ് വിമാനം സ്റ്റാര്‍ട്ട് ആക്കുകയായിരുന്നു.
ഈ സമയം എന്‍ജിന് സമീപം നില്‍ക്കുകയായിരുന്ന രവി എന്‍ജിനുള്ളിലേക്ക് വലിച്ചെടുക്കപ്പെട്ടാണ് ദുരന്തം. ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. ടേക്ക് ഒാഫിന് വെറും നാല് മിനുട്ട് ശേഷിക്കെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ എയര്‍ ഇന്ത്യ മാനേജ്‌മെന്റ് ദുഖം രേഖപ്പെടുത്തി. അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment