Latest News

യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് സില്‍വര്‍ ജൂബിലി ആഘോഷം

കാസര്‍കോട്:[www.malabarflash.com] യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് സില്‍വര്‍ ജൂബിലി ആഘോഷം വിവിധ പരിപാടികളോടെ 17 നു വ്യാഴാഴ്ച കളനാട് ഹൈദ്രോസ് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പരിപാടിക്കു മുന്നോടിയായി രാവിലെ 9 മണിക്ക് ഹൈദ്രോസ് ജുമാമസ്ജിദ് പരിസരത്ത് പ്രാര്‍ത്ഥന നടക്കും. പ്രസിഡണ്ട് ഹക്കീം ഹാജി കോഴിത്തിടില്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും. മര്‍ഹും അബ്ദുറഹ്മാന്‍ കളനാട് ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസ സെമിനാര്‍, പ്രവാസി സംഗമം, സാംസ്‌കാരിക സംഗമം എന്നിവ നടക്കും.

പരിപാടിയുടെ ഉദ്ഘാടനം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് നിര്‍വ്വഹിക്കും. കളനാട് ഹൈദ്രോസ് ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്‍ഖാദര്‍ ഹാജി തളങ്കര അധ്യക്ഷത വഹിക്കും. ഖത്തീബ് അഹമ്മദ് മൗലവി പ്രാര്‍ത്ഥന നടത്തും. പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ പി ഉമ്മര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് 12 മണിക്ക് ഭക്ഷണ ക്വിറ്റ് വിതരണം.

വൈകുന്നേരം 3 മണിക്ക് പൊതു സമ്മേളനം. ഭവന നിര്‍മ്മാണ ഫണ്ട് കൈമാറ്റം, ആദരിക്കല്‍, അനുമോദനം എന്നിവയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. എ എം അബ്ദുറഹ്മാന്‍ അയ്യങ്കോല്‍ അധ്യക്ഷത വഹിക്കും. പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി പ്രാര്‍ത്ഥന നടത്തും. ഹക്കീം ഹാജി കോഴിത്തിടില്‍ സുവനീര്‍ പ്രകാശനം നിര്‍വ്വഹിക്കും. ഖാദര്‍ കുന്നില്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് പൂര്‍വ്വീകരായ പ്രവാസികളെ ആദരിക്കല്‍, സി എം ഉസ്താദ് അനുസ്മരണ പ്രഭാഷണം എന്നിവ നടക്കും.

എം എല്‍ എ മാരായ കെ കുഞ്ഞിരാമന്‍ (ഉദുമ), എന്‍ എ നെല്ലിക്കുന്ന്, കേരള കരകൗശല വികസ കോര്‍പറേഷന്‍ സംസ്ഥാന ചെയര്‍മാന്‍ എം സി ഖമറുദ്ദിന്‍, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട്  ഖത്തര്‍ ഇബ്രാഹിം ഹാജി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാദൂര്‍ കുഞ്ഞാമു ഹാജി, ചെമ്മനാട് പഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ട് അബ്ദുല്‍ഖാദര്‍ കല്ലട്ര, ഐ എന്‍ എല്‍ ജില്ലാ പ്രസിഡണ്ട് പി എ മുഹമ്മദ് കുഞ്ഞി ഹാജി, വാര്‍ഡ് മെമ്പര്‍മാരായ അബ്ദുറഹ്മാന്‍ കോഴിത്തിടില്‍, അബ്ദുല്ലകുഞ്ഞി ഉലുജ, ഡോ. എന്‍ എ മുഹമ്മദ് നാലപ്പാട്, മാഹിന്‍ കല്ലട്ര, ഉമ്പുഹാജി തായല്‍, അഹമ്മദ്കുഞ്ഞി മിലിട്രി, എം എ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിക്കും.

രാത്രി ഏഴുമണിക്ക്  മുസ്തഫല്‍ ഹുദവി ആക്കോടിന്റെ മുഖ്യപ്രഭാഷണം. രാത്രി 9 മണിക്ക് ആത്മീയ മജ്‌ലിസ്, വിവാഹ ഫണ്ട് കൈമാറ്റം, കൂട്ടപ്രാര്‍ത്ഥന സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി (ബായാര്‍ തങ്ങള്‍) നിര്‍വ്വഹിക്കും.

വാര്‍ത്താസമ്മേളനത്തില്‍ യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്‍റഹ്മാന്‍ അയ്യങ്കോല്‍, മുജീബ് റഹ്മാന്‍, അബ്ദുല്ല കോഴിത്തിടില്‍, അബ്ദുല്‍ഖാദര്‍ തളങ്കര, ഹക്കീം ഹാജി  കോഴിത്തിടില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.