കയ്പമംഗലം:[www.malabarflash.com] മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിഇന്ദിര രാധാകൃഷ്ണന്‍ (64) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണായിരുന്നു മരണം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
മതിലകം കൂട്ടാല പരേതനായ കൃഷ്ണന്‍കുട്ടിയുടെ മകളും മഠത്തിപ്പറമ്പില്‍ പരേതനായ രാധാകൃഷ്ണന്റെ ഭാര്യയുമാണ് ഇന്ദിര. നാല് ദിവസത്തോളമായി ശാരീരികാസ്വാസ്ഥ്യമുണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് നെഞ്ച് വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീടിനടുത്തുള്ള ഡോക്ടറെ കണ്ടു. വീട്ടിലെത്തിയ ശേഷം രാത്രി ഏഴുമണിയോടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ജില്ലാ സഹകരണ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറും കൊടുങ്ങല്ലൂര്‍ കാര്‍ഷിക വികസന ബാങ്ക് ഡയറക്ടറുമാണ്. മതിലകം ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗം, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് , സെക്രട്ടറി, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി, മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മക്കള്‍: റൈഘോഷ്, ഋഷികേശ്. മരുമക്കള്‍: ഷാലി ( കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണ ബാങ്ക്), മാരിയ.
ശവസംസ്‌കാരം ചൊവ്വാഴ്ച 4മണിക്ക് വീട്ടുവളപ്പില്‍.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment