Latest News

സെല്‍ഫിയെടുക്കുന്നതിനിടെ ദമ്പതിമാര്‍ അടക്കം നാലുബന്ധുക്കള്‍ മുങ്ങിമരിച്ചു

മറയൂര്‍:[www.malabarflash.com] അമരാവതിയാറ്റിന്‍തീരത്തിറങ്ങി മൊബൈല്‍ഫോണില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ദമ്പതിമാര്‍ അടക്കം നാലുബന്ധുക്കള്‍ മുങ്ങിമരിച്ചു. തമിഴ്‌നാട് ഉദുമല്‍പേട്ട താരാപുരം സ്വദേശികളായ അരുള്‍ ജോയ്‌സ് രാജ് (33), ഭാര്യ സിന്ധുപ്രിയ (28), സിന്ധുവിന്റെ സഹോദരന്‍ ഗിഫ്റ്റണ്‍ രാജകുമാര്‍ (26), ബന്ധുവിന്റെ മകന്‍ ആന്‍ഡ്രൂസ് (23) എന്നിവരാണ് മരിച്ചത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ അമരാവതിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

മുട്ടോളം വെള്ളത്തില്‍ ഇറങ്ങിനിന്ന് ആന്‍ഡ്രൂസാണ് സെല്‍ഫിയെടുത്തത്. ഏറ്റവും താഴെയിറങ്ങിനിന്ന സിന്ധുപ്രിയ ഇതിനിടെ കാല്‍വഴുതി വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു. ഇതുകണ്ട് മറ്റ് മൂന്നുപേരും വെള്ളത്തിലേക്ക് ചാടി. പാലത്തിനുവേണ്ടിയെടുത്ത കുഴികളും ചുഴികളും ഉള്ള മേഖലയാണിത്. വെള്ളത്തില്‍ ചാടിയ മൂന്നുപേരും സിന്ധുവും പിന്നീട് ഉയര്‍ന്നുവന്നില്ല.

നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കിട്ടിയത്. 2015 ല്‍മാത്രം അമരാവതിയില്‍ 12 പേരാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.