Latest News

എസ്ഡിപിഐ മേഖലാ റാലി 28ന്; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

കാസര്‍കോട്:[www.malabarflash.com] രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയ ഭീകരതക്കെതിരേയും അസഹിഷ്ണുതയ്‌ക്കെതിരേയും ജാഗ്രത പുലര്‍ത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് നിവര്‍ന്ന് നില്‍ക്കുക, മുട്ടിലിഴയരുത് എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ദേശീയ ക്യാംപയിന്റെ ഭാഗമായി 28ന് കാസര്‍കോട്ട് മേഖലാ റാലി നടക്കും.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പതിനായിരത്തിലേറെ പ്രവര്‍ത്തകര്‍ അണിനിരക്കുന്ന മാര്‍ച്ച് 28ന് വൈകീട്ട് മൂന്നിന് തളങ്കരയില്‍ നിന്നും ആരംഭിക്കും. പ്രകടനം നഗരം ചുറ്റി അണങ്കുരിലെ പൊതുയോഗ സ്ഥലമായ സൈനുല്‍ ആബിദീന്‍ നഗറില്‍ സമാപിക്കും. 

പൊതുസമ്മേളനം ദേശീയ സെക്രട്ടേറിയറ്റംഗം ഇ അബുബക്കര്‍ ഉദ്ഘാടനം ചെയ്യും. കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ഡോ. മെഹബുബ് ശരീഫ് ആവാദ്, ദേശീയ സമിതി അംഗം അബ്ദുല്‍ മജീദ് കൊടലിപ്പേട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, സെക്രട്ടേറിയറ്റംഗം നാസറുദ്ദീന്‍ എളമരം, എ വാസു, സംസ്ഥാന സമിതി അംഗങ്ങളായ ഹാരിസ് വടകര, എ എസ് സൈനബ, ടി കെ കെ ഫൈസി, കെ കെ അബ്ദുല്‍ജബ്ബാര്‍, പി ആര്‍ കൃഷ്ണന്‍കുട്ടി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ മുഹമ്മദലി, മുസ്തഫ കൊമ്മേരി, ഡോ. സി ടി സുലൈമാന്‍, ബഷീര്‍, ഹംസ വയനാട്, ഷുക്കൂര്‍ മാസ്റ്റര്‍, കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് നഫീസത്തുല്‍ മിസ്‌രിയ സംസാരിക്കും. 

സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലയിലെങ്ങും വ്യാപകമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. പാര്‍ട്ടിപതാകകള്‍ എല്ലായിടത്തും ഉയര്‍ത്തിയിട്ടുണ്ട്. വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമ്മേളന പ്രചാരണാര്‍ത്ഥം പദയാത്രകളും സംഘടിപ്പിച്ചിരുന്നു. മേഖലാ റാലി ചരിത്ര സംഭവമാക്കാനുള്ള അവസാന ഒരുക്കത്തിലാണ് പ്രവര്‍ത്തകരും നേതാക്കളും.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.