Latest News

പുതുവത്സരാഘോഷം: രണ്ടു വിദ്യാര്‍ഥികള്‍ കിണറ്റില്‍ മരിച്ചനിലയില്‍

കോഴിക്കോട്:[www.malabarflash.com] പുതുവത്സരാഘോഷ പരിപാടികള്‍ കാണാന്‍ പോയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളെ കിണറ്റില്‍ മരിച്ചനിലയില്‍ കണെ്ടത്തി. പന്തീരാങ്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ഥികളായ പുറക്കനാട് മാളിയില്‍ മീത്തല്‍ പരേതനായ പ്രഭാകരന്‍-ശൈലജ ദമ്പതികളുടെ മകന്‍ അതുല്‍(15), പന്തീരാങ്കാവ് മുതിരക്കലായില്‍ മീത്തല്‍ മനോജ്-റീന ദമ്പതികളുടെ മകന്‍ ബിനോജ് (15) എന്നിവരാണ് മരിച്ചത്.

പ്രദേശത്തെ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നെടുമ്പറമ്പത്ത് മീത്തലിനടുത്ത് സംഘടിപ്പിച്ച പുതുവത്സരാഘോഷ പരിപാടികള്‍ കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം വ്യാഴാഴ്ച രാത്രി വീട്ടില്‍നിന്നു പോയതായിരുന്നു. തിരിച്ചെത്താത്തതിനാല്‍ വീട്ടുകാരും അയല്‍വാസികളും തെരച്ചില്‍ നടത്തുന്നതിനിടെ വെളളിയാഴ്ച രാവിലെ 11.30ഓടെ പന്തീരാങ്കാവ് വിഷ്ണുക്ഷേത്രത്തിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലെ കാടുമൂടിയ ആള്‍മറയില്ലാത്ത കിണറ്റില്‍ ചെരുപ്പുകള്‍ പൊങ്ങിക്കിടക്കുന്നതു കണെ്ടത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് നിര്‍ദേശപ്രകാരം മീഞ്ചന്ത ഫയര്‍ സര്‍വീസിന്റെ സഹായത്തോടെ കിണറ്റില്‍ നടത്തിയ തെരച്ചിലിലാണു മൃതദേഹങ്ങള്‍ കണെ്ടത്തിയത്.

അതുലിന്റെ പിതാവ് പ്രഭാകരന്‍ ഏഴു വര്‍ഷം മുമ്പാണു മരിച്ചത്. ഏക സഹോദരി മൂന്നു വര്‍ഷം മുമ്പും മരിച്ചിരുന്നു. റിനോജ്, ഷിനോജ് എന്നിവരാണ് ബിനോജിന്റെ സഹോദരങ്ങള്‍. നല്ലളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകുന്നേരം സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചു. ഹപാഠികളും അധ്യാപകരും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.