കൊണ്ടോട്ടി:[www.malabarflash.com] ഓണ്‍ലൈന്‍ വിസയില്‍ വിദേശത്തേക്കു പോകാനെത്തിയ രണ്ടു യുവതികളെ കരിപ്പൂര്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞു. വെളളിയാഴ്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരില്‍നിന്നു ഷാര്‍ജയിലേക്കു പോകാനെത്തിയ പാലക്കാട് അലനല്ലൂര്‍ കാട്ടുകുളം കളത്തില്‍ മുംതാസ്, ഇത്തിഹാദ് എയര്‍ വിമാനത്തില്‍ അബുദാബിയിലേക്കു പോകാനെത്തിയ എടപ്പാള്‍ തെക്കിനിത്തേതില്‍ ഉമ്മുകുല്‍സു എന്നിവരെയാണ് കരിപ്പൂര്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞത്.
എമിഗ്രേഷന്‍ പരിശോധനയില്‍ ഇരുവരുടേയും ഓണ്‍ലൈന്‍ വിസ വ്യക്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണു യാത്രയ്ക്കു തടസം പറഞ്ഞത്. ഷാര്‍ജയില്‍ ഓപ്പറേഷന്‍ കഴിഞ്ഞു കിടക്കുന്ന മകളുടെ അടുത്തേക്കു പോകാനെത്തിയതാണു മുംതാസ്. വിസ നല്‍കിയ ട്രാവല്‍സും കുടുംബങ്ങളുമെല്ലാം രണ്ടു പേരുടെ വിസകള്‍ക്കും കുഴപ്പമില്ലെന്നു ചൂണ്ടിക്കാട്ടിയെങ്കിലും ഇത് എമിഗ്രേഷന്‍ വിഭാഗം സമ്മതിച്ചില്ല.
ഇതു സംബന്ധിച്ചു ടെര്‍മിനല്‍ മാനേജരെയും വിമാന കമ്പനികളെയും വിവരം ധരിപ്പിച്ചെങ്കിലും ഇവരും കൈമലര്‍ത്തി. ഇതിനിടയില്‍ രണ്ടു വിമാനങ്ങളും കരിപ്പൂര്‍ വിട്ടിരുന്നു. സംഭവം വിവാദമായിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment