ഉദുമ:[www.malabarflash.com] കാടുകയറി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്ന കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വൃത്തിയാക്കി. ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നൂറോളം പ്രവര്‍ത്തകരാണ് പുതുവര്‍ഷത്തില്‍ ശുചീകരണത്തിനിറങ്ങിയത്.
കോട്ടിക്കുളം, ബേക്കല്‍ ഫോര്‍ട്ട്, കളനാട് റെയില്‍വേസ്റ്റേഷനുകളില്‍ തീവണ്ടി കാത്തുനില്ക്കുന്ന യാത്രക്കാര്‍ കാടുകയറിയ പ്ലാറ്റ്‌ഫോമില്‍ ഇഴജന്തുക്കളെ പേടിച്ചുകഴിയുന്ന അവസ്ഥ കഴിഞ്ഞ ചൊവ്വാഴ്ച മലബാര്‍ ഫ്ളാഷ് റിപ്പോര്‍ട്ടുചെയ്തിരുന്നു.
മറ്റ് രണ്ട് സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമുകള്‍ ഇപ്പോഴും 'കാടിനിടയില്‍' തന്നെയാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

കോട്ടിക്കുളം സ്റ്റേഷന്‍ സൂപ്രണ്ട് പ്രസാദ് ഉദ്ഘാടനംചെയ്തു. റെയില്‍വേ ജീവനക്കാരായ പ്രജീഷ്, സൂരജ്, ഗണേഷ്, ബാബുരാജ്, വിജയന്‍ എന്നിവര്‍ സംസാരിച്ചു.
എന്‍.എസ്.എസ്. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അഭിരാം, അധ്യാപകരായ അയ്യപ്പന്‍, ധനഞ്ജയന്‍, രൂപേഷ്, വിശ്വനാഥ, ശ്രീകല, ലീന എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണജോലികള്‍ നടന്നത്.
എന്‍.എസ്.എസ്. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അഭിരാം, അധ്യാപകരായ അയ്യപ്പന്‍, ധനഞ്ജയന്‍, രൂപേഷ്, വിശ്വനാഥ, ശ്രീകല, ലീന എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണജോലികള്‍ നടന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment