കാസര്‍കോട്:[www.malabarflash.com] ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം ഉദ്ദേശിക്കുന്നവര്‍ക്ക് അപേക്ഷ ഫോറം മുഖേനയും www.hajjcommittee.gov.in എന്ന വെബ്‌സൈറ്റില്‍ കൂടി ഓണ്‍ലൈന്‍ വഴിയും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് അപേക്ഷയും അനുബന്ധരേഖകളും തയ്യാറാക്കുവാന്‍ സഹായകമാകുന്ന പരിശീലന പരിപാടികള്‍ ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ്സ, 15 ന് വെകുന്നേരം നാല് മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ട മദ്രസ്സ , 18 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, 19 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഉപ്പളഗേറ്റ് കുന്നെരു നുസ്രത്തുല്‍ ഇസ്ലാം മദ്രസ്സ ഹാള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് നടക്കുക. ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുവാനുദ്ദേശിക്കുന്നവര്‍, ഹാജിമാര്‍ക്ക് സേവനം ചെയ്യുന്നവര്‍, അക്ഷയകേന്ദ്രം സംരംഭകര്‍, ന്യൂനപക്ഷ പ്രമോട്ടര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, മഹല്ല് ഭാരവാഹികള്‍ മുതലായവര്‍ക്ക് പങ്കെടുക്കാവുന്നതാണ്.
അപേക്ഷ ഫോറം ഹജ്ജ് ട്രെയിനര്‍മാരില്‍ നിന്നും കളക്ടറേറ്റിലുളള ന്യൂനപക്ഷ സെല്ല് വഴിയും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും ജില്ലാ ട്രയിനര്‍ എന്‍ പി സൈനുദ്ദീന്‍ (9446640644), ഹജ്ജ് ട്രയിനര്‍മാര്‍ മഞ്ചേശ്വരം മേഖലയില്‍ കാദര്‍ മാസ്റ്റര്‍ (9446411353), ആയിഷത്ത് താഹിറ (9995335821), കെ സുബൈര്‍ (9495325016), എം അബ്ദുള്‍ റഹിമാന്‍ (8129333773), കാസര്‍കോട് മേഖലയില്‍ എന്‍ കെ അമാനുല്ലാഹ് (9446111188), ടി കെ സിറാജുദ്ദീന്‍ (9447361652), സാലിഹ് മൗലവി (9633644663), അബ്ദുളളക്കുഞ്ഞി (9746540218), എം മുഹമ്മദ് (8547073590), ഉദുമ മേഖലയില്‍ കെ പി അബ്ദുള്‍ സത്താര്‍ (9605035135), ഹമീദ് ഹാജി (9447928629), കാഞ്ഞങ്ങാട് മേഖലയില്‍ ഇ എം കുട്ടി ഹാജി (9495459476), ഇ സുബൈര്‍ (9539070232), സി എ അബ്ദുള്‍ റഹ്മാന്‍ (9847766986), എന്‍ പി നസീറ (8547288401), തൃക്കരിപ്പൂര്‍ മേഖലയില്‍ എം ഇബ്രാഹിം (9447020830), എം കെ മുനീര്‍ (9895657818), പി കെ ഖമറുദ്ദീന്‍ (9567753382), ടി കെ എം സൗദ (9995477202) എന്നിവരില്‍ നിന്നും ലഭിക്കും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment