കണ്ണൂര്‍:[www.malabarflash.com] വെള്ളം നിറച്ച ബക്കറ്റില്‍ വീണു പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉരുവച്ചാല്‍ ശിവപുരം വെള്ളിലോട് ചാപ്പയിലെ അനുഗ്രഹ് വീട്ടില്‍ കെ.പി. ബഷീര്‍- പി. ജസീല ദമ്പതികളുടെ മകന്‍ അബ്ദുള്‍ ബാസിത്താണു മരിച്ചത്.
വെളളിയാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. അടുക്കളയില്‍ മാതാവ് ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ബാസിത്തിനെ കാണാത്തതിനെത്തുടര്‍ന്നു തെരഞ്ഞപ്പോഴാണു വീടിനകത്തെ കുളിമുറിയിലെ ബക്കറ്റില്‍ വീണനിലയില്‍ കണ്ടത്. ഉടന്‍ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

ബഷീറിന്റെ വീടിനു സമീപത്തുള്ള ജസീലയുടെ തറവാട്ടുവീട്ടിലായിരുന്നു സംഭവം. വെളളിയാഴ്ച രാവിലെ ഇവിടെ എത്തിയതായിരുന്നു. മൃതദേഹം ശിവപുരം പടുപാറ പള്ളി കബര്‍സ്ഥാനില്‍ കബറടക്കി. സഹോദരന്‍: അഭിനാന്‍ (റാണിജയ് സ്‌കൂള്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥി).
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment