Latest News

പര്‍ദ്ദ ധരിച്ച് മോഷണത്തിനെത്തിയ യുവതിയെ പിടികൂടി

മട്ടന്നൂര്‍:[www.malabarflash.com] പര്‍ദ്ദ ധരിച്ച് മോഷണത്തിനെത്തിയ യുവതിയെ പരിസരവാസികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ആന്ധ്രപ്രദേശ് സ്വദേശിനി തങ്കലക്ഷ്മി (40) യെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

കൊളപ്പയിലെ കൊട്ടാരത്തില്‍ മുഹമ്മദ്കുഞ്ഞിയുടെ വീട്ടിലാണ് പര്‍ദ്ദ ധരിച്ച് മോഷണത്തിനെത്തിയത്. യുവതിയുടെ പെരുമാററത്തില്‍ പന്തികേട് തോന്നിയ വീട്ടുകാര്‍ സ്ഥലം ചോദിക്കുകയും മൈസൂരാണെന്ന് യുവതി പറയുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ ഐ ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ നിന്ന് പേര് തങ്കലക്ഷ്മി എന്ന് കണ്ടെത്തുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.