കാസര്‍കോട്:[www.malabarflash.com] മത്സരാധിഷ്ടിതമായ പുതിയ കാലത്ത് വെല്ലുവിളികളെ നേരിടാന്‍ സ്വയം പാകപ്പെടുത്തിയെടുത്താല്‍ മാത്രമേ ജീവിതവിജയം നേടാനാവുകയുള്ളൂവെന്ന് ജെ.സി.ഐ. മുന്‍ വേള്‍ഡ് പ്രസിഡണ്ട് ഷൈന്‍ ടി. ഭാസ്‌കരന്‍ അഭിപ്രായപ്പെട്ടു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
40-ാം വാര്‍ഷികം ആഘോഷിക്കുന്ന ജെ.സി.ഐ. കാസര്‍കോടിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം ശരവേഗതയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതിനൊപ്പം കുതിക്കാന്‍ കഴിയാത്തവര്‍ പിന്തള്ളപ്പെട്ടുപോവുകയാണ്. യുവാക്കളില്‍ നേതൃഗുണവും സാമൂഹ്യ പ്രതിബദ്ധതയും വളര്‍ത്തിയെടുക്കാന്‍ ജെ.സി.ഐ. പ്രസ്ഥാനം അന്താരാഷ്ട്രതലത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡണ്ട് മുജീബ് അഹ്മദ് അധ്യക്ഷത വഹിച്ചു. ജെ.സി.ഐ. മുന്‍ ദേശീയ പ്രസിഡണ്ട് അഡ്വ. എ.വി. വാമന്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
എളിയ നിലയില്‍ നിന്ന് ജെ.സി.ഐയുടെ ദേശീയ പദവിയിലേക്ക് ഉയരാന്‍ തന്നെ പ്രാപ്തനാക്കിയത് സംഘടന തനിക്ക് മുന്നില്‍ തുറന്നിട്ട അവസരങ്ങളാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.എം. അഹ്മദ് മാഷ് തനിക്ക് നല്‍കിയ പിന്തുണ വളരെയധികം പ്രചോദനം പകരുന്നതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ദൃശ്യം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയനായ യുവ നടന്‍ റോഷന്റെ സജീവ സാന്നിധ്യം ചടങ്ങിന് താരപ്പൊലിമ പകര്‍ന്നു.
ദൃശ്യം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയനായ യുവ നടന്‍ റോഷന്റെ സജീവ സാന്നിധ്യം ചടങ്ങിന് താരപ്പൊലിമ പകര്‍ന്നു.
ജീവകാരുണ്യ പദ്ധതിയായ 'അതിജീവനം' പദ്ധതിയുടെ ലോഗോ പ്രകാശനം റോഷന്‍ ജെ.സി.ഐ. മേഖലാ പ്രസിഡണ്ട് ടി.എം അബ്ദുല്‍ മഹ്‌റൂഫിന് കൈമാറി നിര്‍വഹിച്ചു.
യുവതലമുറയെ നേരിന്റെയും നന്മയുടെയും മാര്‍ഗത്തിലേക്ക് കൈപിടിച്ച് നടത്താന്‍ ജെ.സി.ഐ. നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഈ ശ്രമങ്ങള്‍ക്ക് തന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് റോഷന്‍ പറഞ്ഞു.
യുവതലമുറയെ നേരിന്റെയും നന്മയുടെയും മാര്‍ഗത്തിലേക്ക് കൈപിടിച്ച് നടത്താന്‍ ജെ.സി.ഐ. നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഈ ശ്രമങ്ങള്‍ക്ക് തന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് റോഷന്‍ പറഞ്ഞു.
മേഖലാ വൈസ് പ്രസിഡണ്ട് പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, മുന്‍ പ്രസിഡണ്ട് മുഹമ്മദ് ഹനീഫ് പി.എം., മുന്‍ സെക്രട്ടറി കെ.വി. അഭിലാഷ് സംസാരിച്ചു. പ്രോഗ്രാം ഡയരക്ടര്‍ കെ.സി. ഇര്‍ഷാദ് സ്വാഗതവും സെക്രട്ടറി ഉമറുല്‍ ഫാറൂഖ് നന്ദിയും പറഞ്ഞു.
സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ള ആളുകള്‍ തിങ്ങിനിറഞ്ഞ സദസിലാണ് ജെ.സി.ഐയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റത്.
കാസര്‍കോട്ടെ സൗഹൃദക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കാസനോവ മ്യൂസിക്ക് ട്രൂപ്പിലെ ഗായകരും ജെ.സി.ഐ. അംഗങ്ങളും ഒരുക്കിയ കലാവിരുന്ന് നവ്യാനുഭവമായി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment