പത്താന്‍കോട്:[www.malabarflash.com] ജനുവരി 2, തെരുവുകളില്‍ പുതുവര്‍ഷത്തിന്റെ ആഘോഷതിമര്‍പ്പുകള്‍ അടങ്ങിയിട്ടുണ്ടായിരുന്നില്ല. ഈ സമയത്താണ് പത്താന്‍കോട്ടിലെ വ്യോമതാവളത്തില്‍ അപ്രതീക്ഷിതമായി ഭീകരാക്രമണമുണ്ടായത്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു ആക്രമണം. ഭീകരരെ തുരത്താന്‍ ആദ്യം തോക്കുമായി ഇറങ്ങിയവരുടെ കൂട്ടത്തില്‍ ഹരിയാനയിലെ അംബലയില്‍ നിന്നുള്ള 24 കാരനായ ശൈലേഷ് ഗൌര്‍ എന്ന സൈനികനുമുണ്ടായിരുന്നു. വ്യോമതാവളത്തിലെ ആയുധ ശേഖര കേന്ദ്രം ലക്ഷ്യമാക്കി നീങ്ങിയ ഭീകരരെ തടഞ്ഞുനിര്‍ത്താന്‍ നിയോഗിക്കപ്പെട്ടവരില്‍ ധീരനായ പോരാളി.
ഭീകരരുടെ തോക്കില്‍ നിന്നു ഉതിര്‍ന്ന ആറു വെടിയുണ്ടകള്‍ വയറില്‍ തുളഞ്ഞുകയറി രക്തം പുഴ പോലെ ഒഴുകിയിട്ടും ധൈര്യം കൈവിടാതെ പ്രത്യാക്രമണം നടത്തിയ കമാന്‍ഡോ. ഗുരുതര പരിക്കേറ്റ ശൈലേഷ് ഇപ്പോഴും പോരാട്ടത്തിലാണ്, ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടം. തോല്‍ക്കാന്‍ മനസില്ല, ഈ യുവ സൈനികന്.
പത്താന്‍കോട് വ്യോമതാവളത്തില്‍ നടന്ന 80 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ ഏഴു സൈനികര്‍ കൊല്ലപ്പെടുകയും 20 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഭീകരരുടെ നീക്കം നിരീക്ഷിച്ച് ആക്രമണം നടത്താന്‍ വ്യോമതാവളത്തിലെ മെക്കാനിക്കല്‍ ട്രാന്‍പോര്‍ട്ട് മേഖലയിലായിരുന്നു ശൈലേഷിനെയും സംഘത്തെയും നിയോഗിച്ചത്. ഗുര്‍സേവക് എന്ന സൈനികനായിരുന്നു ആദ്യം ശൈലേഷിനൊപ്പമുണ്ടായിരുന്നത്. ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ശൈലേഷിനെ കവര്‍ ചെയ്യുന്നതിനിടെ ഗുര്‍സേവക് വെടിയേറ്റു വീണു. മൂന്നു വെടിയുണ്ടകള്‍ ശരീരത്തില്‍ തുളഞ്ഞുകയറിയെങ്കിലും ഗുര്‍സേവക് പ്രത്യാക്രമണം തുടര്‍ന്നു. ഇതിനിടെ ശൈലേഷിനൊപ്പം കട്ടാല്‍ എന്ന സൈനികനും ചേര്‍ന്നു. ഇതിനിടെയാണ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ശൈലേഷിന്റെ ഉദരത്തിലേക്ക് ആറു വെടിയുണ്ടകള്‍ തുളഞ്ഞുകയറിയത്.
വെടിയേറ്റു വീണിട്ടും ശൈലേഷ് തളര്‍ന്നില്ല. ഒരു മണിക്കൂറോളം ഭീകരര്‍ക്കെതിരെ ശൈലേഷ് പോരാടി. പകരക്കാരന്‍ എത്തിയതിനുശേഷമാണ് ശൈലേഷിനെ ആശുപത്രിയിലേക്കു മാറ്റിയത്. ശൈലേഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന കാര്യം വ്യോമസേനാ അധികൃതര്‍ സ്ഥിരീകരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment