കാണ്‍പൂര്‍:[www.malabarflash.com] അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് സുപ്രീംകോടതി വിധി വരുന്നതുവരെ അനന്തമായി കാത്തിരിക്കാന്‍ പറ്റില്ലെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. പാര്‍ലമെന്‍റില്‍ നിയമം പാസായാല്‍ ക്ഷേത്രനിര്‍മാണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധി വരുന്നതുവരെ രാജ്യത്തെ 100 കോടി വരുന്ന ഹിന്ദുക്കള്‍ക്ക് കാത്തിരിക്കാന്‍ പറ്റില്ലെന്നാണ് പ്രവീണ്‍ തൊഗാഡിയ പറഞ്ഞത്. കോടിക്കണക്കിന് ഹിന്ദുക്കളുടെ വൈകാരിക പ്രശ്നമാണിത്. ഹിന്ദു സമ്മേളനില്‍ പങ്കെടുക്കാന്‍ കാണ്‍പൂരില്‍ എത്തിയതായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തന ശൈലിയെക്കുറിച്ചുള്ള ചോദ്യത്തോട് തൊഗാഡിയ പ്രതികരിച്ചില്ല. കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്നും സ്വന്തമായി നയങ്ങളും അജണ്ടകളുമുള്ള സംഘടനയാണ് വിഎച്ച്പിയെന്നും അദ്ദേഹം പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment