കൂത്തുപറമ്പ്:[www.malabarflash.com] കണ്ണവം പ്രിന്‍സിപ്പല്‍ എസ്‌ഐ ഡ്യൂട്ടിക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. മട്ടന്നൂര്‍ ഉളിക്കല്‍ പരിക്കളത്തെ ഇടവന കുഞ്ഞിക്കണ്ണന്‍-ശാരദ ദമ്പതികളുടെ മകന്‍ പി.കെ പ്രകാശ് (42) ആണു മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ പ്രകാശനെ സഹപ്രവര്‍ത്തകര്‍ ഉടന്‍ കൂത്തുപറമ്പിലും തുടര്‍ന്നു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകുന്നേരം ആറോടെ മരിച്ചു.
സംഭവമറിഞ്ഞു കണ്ണൂര്‍ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപ്, ജില്ലാ പോലീസ് മേധാവി പി. എന്‍. ഉണ്ണിരാജന്‍ തുടങ്ങിയ ഉയര്‍ന്ന പോലീസ് ഉദ്യോഗ സ്ഥരും സഹപ്രവര്‍ത്തകരുമടക്കം നിരവധിപ്പേര്‍ ആശുപത്രിയിലെത്തി. കണ്ണൂര്‍ കൊയിലി ആശു പത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെളളിയാഴ്ച രാവിലെ 10.30ന് കണ്ണൂര്‍ പോലീസ് ക്ലബില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

1997 ല്‍ കെഎപിയില്‍ സാധാരണ പോലീസുകാരനായി ജോലിയില്‍ പ്രവേശിച്ച പ്രകാശ് പിന്നീടു സേനയില്‍നിന്നുവിട്ടു മറ്റൊരു സര്‍ക്കാര്‍ വകുപ്പില്‍ സേവനമനുഷ്ഠിച്ചു. 2007ല്‍ എസ്‌ഐ പരീക്ഷ എഴുതി വീണ്ടും പോലീസ് സേനയിലെത്തി. കാഞ്ഞങ്ങാട് പ്രൊബേഷന്‍ എസ്‌ഐയായി പ്രവര്‍ത്തിച്ചശേഷം കണ്ണൂര്‍ എആറില്‍ എസ്‌ഐയായി. തുടര്‍ന്ന് മട്ടന്നൂര്‍, കൂത്തുപറമ്പ് സ്റ്റേഷനുകളില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐയായിരുന്ന പ്രകാശ് ഒരു വര്‍ഷം മുമ്പാണ് കണ്ണവത്ത് ചാര്‍ജെടുത്തത്.
ഭാര്യ: ഷിംന (അധ്യാപിക, കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹൈസ്‌കൂള്‍). മക്കള്‍: അര്‍ഷിദ്, ദര്‍ശക്. സഹോദരങ്ങള്‍: ഗൗരി (മുഖ്യാധ്യാപിക, ആലപ്പുഴ), അരവിന്ദാക്ഷന്‍ (മട്ടന്നൂര്‍ ട്രഷറി). വനജ(അധ്യാപിക). പരേതനായ പ്രമോദ്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment