കൊല്‍ക്കത്ത:[www.malabarflash.com] ദക്ഷിണ കൊല്‍ക്കത്തയിലെ കരയ മേഖലയില്‍ 35കാരിയെയും ഇരട്ടകളായ മക്കളെയും കഴുത്തുമുറിഞ്ഞ് മരിച്ചനിലയില്‍ വീട്ടില്‍ കണ്ടെത്തി. ജെസീക്ക ഫൊന്‍സിക, മക്കളായ ഡാരന്‍, ജോഷ്വ(16) എന്നിവരെയാണ് ശനിയാഴ്ച അതിരാവിലെ ദുരൂഹ സാഹചര്യത്തില്‍ കണ്ടത്. വീടിന്റെ താഴത്തെ നിലയിലെ മുറിയില്‍ കണ്ട മൃതദേഹങ്ങള്‍ക്കരികില്‍ ഇവരുടെ ഭര്‍ത്താവ് നീല്‍(49) പരിക്കേറ്റ നിലയിലായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേ ബില്‍ഡിംഗില്‍ താമസിക്കുന്ന ജെസീക്കയുടെ സഹോദരി ഷബനയാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഡല്‍ഹൗസി മേഖലയിലെ റസ്‌റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം വെള്ളിയാഴ്ച രാത്രി വൈകിയാണ് കുടുംബം വീട്ടിലെത്തിയതെന്ന് ഇവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അതിരാവിലെ മൂന്ന് മണിയ്ക്കും അഞ്ച് മണിയ്ക്കുമിടയ്ക്കാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പൊലീസ് നായയും സ്ഥലത്തെത്തി. കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതശരീരങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.
കൊല്‍ക്കത്തയില്‍ അനുദിനം പെരുകുന്ന അക്രമസംഭവങ്ങളില്‍ അവസാനത്തേതാണ് ശനിയാഴ്ച നടന്നത്. സര്‍ക്കാര്‍ അപ്പാര്‍ട്ട്‌മെന്റിന് എതിര്‍വശത്തുള്ള വീട്ടിലാണ് ക്രൂരകൃത്യം നടന്നത് എന്നതാണ് പ്രദേശവാസികളെ ഭയപ്പെടുത്തുന്ന മറ്റൊരു ഘടകം. ഈ കെട്ടിടത്തിലാണ് മുന്‍ മുഖ്യമന്ത്രിയും സി.പി.എം മുതിര്‍ന്ന നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ താമസിക്കുന്നത്. സംസാരിക്കാവുന്ന അവസ്ഥയിലെത്തിയ നീലില്‍ നിന്ന് മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment