കോഴിക്കോട്:[www.malabarflash.com] പത്തോന്‍കോട്ട് വീരമൃത്യുവരിച്ച നിരഞ്ജനെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. മലപ്പുറം ചെമ്മന്‍കടവ് വരിക്കോടന്‍ ഹൗസില്‍ അന്‍വര്‍ (24)ആണ് പിടിയിലായത്. കോഡൂര്‍ റേഷന്‍ കടയിലെ ജീവനക്കാരനാണ്.
ഫേസ്ബുക്കില്‍ അന്‍വര്‍ സാദിഖ് എന്ന പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി അതില്‍നിന്നുമാണ് ഇയാള്‍ നിരഞ്ജനെ അധിക്ഷേപിച്ച് പോസ്റ്റിട്ടത്. ഇയാളുടെ പ്രൊഫൈലില്‍ മാധ്യമം ജീവനക്കാരന്‍ എന്നുണ്ടായതിനാല്‍ അത് ഉയര്‍ത്തിക്കാട്ടി ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് മാധ്യമം മാനേജ്‌മെന്റ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് വ്യാജ അക്കൗണ്ട് ഉടമയെ ഉടന്‍ പിടികൂടിയത്. ഫേസ്ബുക്ക് പോസ്റ്റ് ബോധപൂര്‍വമല്ലെന്നും ഏതെങ്കിലും സംഘടനകളുമായി ബന്ധമില്ലെന്നും ഇയാള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അസിസ്റ്റന്റ് പോലീസ് കമീഷണര്‍ ജോസി ചെറിയാന്‍, സി. ഐ പി.കെ സന്തോഷ്, എസ്.ഐമാരായ യു.കെ ഷാജഹാന്‍,ഹബീബുല്ല, ഷാഡോ പോലീസ് അംഗങ്ങളായ എം പ്രമോദ്, ആഷിക് റഹ്മാന്‍, സുജേഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment